'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല, ജനാധിപത്യം വിജയിക്കണം'- ജി. സുകുമാരൻ നായർ

'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല, ജനാധിപത്യം വിജയിക്കണം'- ജി. സുകുമാരൻ നായർ
Apr 9, 2026 08:06 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) ജനാധിപത്യം വിജയിക്കട്ടെയെന്നും ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ തങ്ങൾ പറയുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ജനാധിപത്യം വിജയിക്കണം അതിന് നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ച് ഓരോ വോട്ടറും വോട്ടുചെയ്യണം. ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ ഞങ്ങൾ പറയുന്നില്ല. ആരാ ജയിക്കുന്നത് അവർ വരട്ടെ. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങൾ സ്വീകരിക്കണം.

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരെ ശിക്ഷിക്കണം. സർക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ'', ജി. സുകുമാരൻ നായർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആർക്കെങ്കിലും അനുകൂലമായ തരംഗമുണ്ടോ എന്ന ചോദ്യത്തിന് 'ഞാൻ ഇപ്പോൾ അങ്ങനെയൊന്നും പറയുന്നില്ല' എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

kerala election 2026 g sukumaran nair nss

Next TV

Related Stories
'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

Apr 9, 2026 09:54 AM

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി...

Read More >>
വോട്ടർമാർക്ക് പണവും കിറ്റും വിതരണം ചെയ്തു; കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Apr 9, 2026 09:11 AM

വോട്ടർമാർക്ക് പണവും കിറ്റും വിതരണം ചെയ്തു; കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വോട്ടർമാർക്ക് പണവും കിറ്റും വിതരണം ചെയ്തു; കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

Read More >>
Top Stories

News Roundup