കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Apr 7, 2026 09:47 PM | By Susmitha Surendran

കൊല്ലം: ( https://truevisionnews.com/) കൊല്ലത്ത് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്. ലിങ്ക് റോഡിലാണ് അപകടം. ഹോക്കി താരങ്ങളായ പെൺകുട്ടികളാണ് പരിക്കേറ്റത്.

നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൈവരി തകർന്ന് പെൺകുട്ടികൾ കായലിലേക്ക് വീണു. സമീപത്തെ കടയിൽ നിന്ന രണ്ട് യുവാക്കളാണ് പെൺകുട്ടികളെ കരയ്ക്ക് കയറ്റിയത്.

കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ പെൺകുട്ടികൾ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

UDF workers' car; Girls run over, one in critical condition kollam

Next TV

Related Stories
  വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

Apr 8, 2026 08:02 AM

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ...

Read More >>
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

Apr 8, 2026 07:54 AM

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ...

Read More >>
   വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

Apr 8, 2026 07:41 AM

വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

കൊടുവായൂരിൽ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി....

Read More >>
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ  പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

Apr 8, 2026 07:10 AM

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

വിനോദയാത്രാ സംഘാംഗമായ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു....

Read More >>
Top Stories

News Roundup