---
title: "മുത്തശ്ശന്റെ ഓർമ്മകളിൽ അഹാന; 'ലജ്ജാകരമെന്ന്' കമന്റ് ചെയ്ത യുവതിക്ക് അഹാന നൽകിയ 'കലക്കൻ' മറുപടി വൈറൽ"
english_title: "Ahana's 'awful' reply to the woman who commented 'shameful' goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352071/ahanas-awful-reply-to-the-woman-who-commented-shameful-goes-viral"
published_at: "2026-04-07T15:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4d41284035_18.jpg"
keywords: []
---

# മുത്തശ്ശന്റെ ഓർമ്മകളിൽ അഹാന; 'ലജ്ജാകരമെന്ന്' കമന്റ് ചെയ്ത യുവതിക്ക് അഹാന നൽകിയ 'കലക്കൻ' മറുപടി വൈറൽ

> **Lead Summary:** **[**സോഷ്യൽ മീഡിയയിൽ സജീവമായ നടി അഹാന കൃഷ്ണയും തന്റെ മുത്തശ്ശനും തമ്മിലുള്ള ഹൃദയബന്ധം ആരാധകർക്ക് പരിചിതമാണ്. എന്നാൽ, അന്തരിച്ച മുത്തശ്ശനെക്കുറിച്ചുള്ള അഹാനയുടെ വൈകാരികമായ ഓർമ്മക്കുറിപ്പുകൾക്ക് താഴെ അധിക്ഷേപകരമായ കമന്റുമായി എത്തിയ യുവതിക്ക് നടി നൽകിയ മറുപടിയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.

## Article Content

**[**സോഷ്യൽ മീഡിയയിൽ സജീവമായ നടി അഹാന കൃഷ്ണയും തന്റെ മുത്തശ്ശനും തമ്മിലുള്ള ഹൃദയബന്ധം ആരാധകർക്ക് പരിചിതമാണ്. എന്നാൽ, അന്തരിച്ച മുത്തശ്ശനെക്കുറിച്ചുള്ള അഹാനയുടെ വൈകാരികമായ ഓർമ്മക്കുറിപ്പുകൾക്ക് താഴെ അധിക്ഷേപകരമായ കമന്റുമായി എത്തിയ യുവതിക്ക് നടി നൽകിയ മറുപടിയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.

മുത്തശ്ശൻ ജീവിച്ചിരുന്നപ്പോൾ ആരും ഒരു ഫോട്ടോ പോലും പങ്കുവെച്ചില്ലെന്നും ഇപ്പോൾ മരണശേഷം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ലജ്ജാകരമാണെന്നുമായിരുന്നു രജിത പയസ് എന്ന പ്രൊഫൈലിൽ നിന്നുള്ള വിമർശനം. സാധാരണ ഇത്തരം നെഗറ്റീവ് കമന്റുകൾ അവഗണിക്കാറുള്ള അഹാന ഇത്തവണ കൃത്യമായ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.

യഥാർത്ഥ പ്രൊഫൈലുകളിൽ നിന്ന് ഇത്തരത്തിലുള്ള വിഷം തുപ്പുന്ന ചിന്താഗതികൾ വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു അഹാനയുടെ പ്രതികരണം. തന്റെ കുടുംബപ്പേരിന്റെ അർത്ഥമെങ്കിലും ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും അഹാന ഓർമ്മിപ്പിച്ചു.

പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോൾ അവരെ എങ്ങനെയൊക്കെ ആഘോഷിക്കണം എന്നതിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ തന്റെ സോഷ്യൽ മീഡിയ പേജുകൾ ഒന്ന് പരിശോധിച്ചാൽ മതിയെന്നും നടി കുറിച്ചു. അഹാനയുടെ മറുപടി വൈറലായതോടെ വിമർശനം ഉന്നയിച്ച യുവതി കമന്റ് ഡിലീറ്റ് ചെയ്ത് പിൻവാങ്ങി.

അഹാനയുടെ നിലപാടിനെ പിന്തുണച്ച് നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352071/ahanas-awful-reply-to-the-woman-who-commented-shameful-goes-viral)