---
title: "'നയൻസിനെ എനിക്ക് ഭയമായിരുന്നു, റീടേക്ക് ചോദിക്കാൻ പോലും മടിച്ചു ;നയൻതാരയുടെ ഭർത്താവെന്ന ലേബൽ എനിക്ക് അഭിമാനം': വിഘ്‌നേഷ് ശിവൻ മനസ്സ് തുറക്കുന്നു"
english_title: "''I was afraid of Nayanthara, I was hesitant to even ask for a retake; I am proud to be labeled as Nayanthara's husband'': Vignesh Shivan opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352082/i-was-afraid-of-nayanthara-i-was-hesitant-to-even-ask-for-a-retake-i-am-proud-to-be-labeled-as-nayantharas-husband-vignesh-shivan-opens-up"
published_at: "2026-04-07T16:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4e08b9743e_SDFGTYHJ.jpg"
keywords: []
---

# 'നയൻസിനെ എനിക്ക് ഭയമായിരുന്നു, റീടേക്ക് ചോദിക്കാൻ പോലും മടിച്ചു ;നയൻതാരയുടെ ഭർത്താവെന്ന ലേബൽ എനിക്ക് അഭിമാനം': വിഘ്‌നേഷ് ശിവൻ മനസ്സ് തുറക്കുന്നു

> **Lead Summary:** **[** തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, നടി നയൻതാരയുമായുള്ള പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധത്തെക്കുറിച്ചും മനസ്സ് തുറന്ന് സംവിധായകൻ വിഘ്‌നേഷ് ശിവൻ. നയൻതാരയുടെ ഭർത്താവ് എന്ന് അറിയപ്പെടുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**[** തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, നടി നയൻതാരയുമായുള്ള പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധത്തെക്കുറിച്ചും മനസ്സ് തുറന്ന് സംവിധായകൻ വിഘ്‌നേഷ് ശിവൻ. നയൻതാരയുടെ ഭർത്താവ് എന്ന് അറിയപ്പെടുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

>  'നാനും റൗഡി താൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നയൻതാരയോട് സംസാരിക്കാൻ പോലും തനിക്ക് പേടിയായിരുന്നുവെന്ന് വിഘ്‌നേഷ് ഓർത്തെടുത്തു. 'മാം' എന്ന് മാത്രമാണ് അന്ന് വിളിച്ചിരുന്നത്. റീടേക്ക് ചോദിക്കാൻ പോലും മടിച്ചിരുന്ന തന്നെ നയൻതാരയാണ് പ്രോത്സാഹിപ്പിച്ചത്. "നിങ്ങൾ സംവിധായകനാണ്, എത്ര തവണ വേണമെങ്കിലും അഭിനയിക്കാൻ ഞാൻ തയ്യാറാണ്" എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് നയൻതാര പറഞ്ഞത് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നയൻതാരയുമായി അടുത്തിടപഴകാൻ തുടങ്ങിയപ്പോഴാണ് അവരുടെ യഥാർത്ഥ വ്യക്തിത്വം മനസ്സിലാക്കിയത്. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയില്ലെന്ന നിലപാടുകാരിയാണ് അവർ. പുറത്തുള്ളവർക്ക് അവർ വലിയൊരു സ്റ്റാർ ആയിരിക്കാം, പക്ഷേ തനിക്ക് അവർ വണ്ടർഫുൾ പേഴ്സണാലിറ്റിയുള്ള വ്യക്തിയാണെന്ന് വിഘ്‌നേഷ് പറഞ്ഞു.

തന്റെ പേര് അറിയാത്തവർ പോലും നയൻതാരയുടെ പേര് പറഞ്ഞ് തന്നെ തിരിച്ചറിയുന്നതിൽ സന്തോഷമേയുള്ളൂ. താനൊരു വിജയിച്ച സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ തന്നെ വിശ്വസിച്ച വ്യക്തിയാണ് നയൻതാരയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352082/i-was-afraid-of-nayanthara-i-was-hesitant-to-even-ask-for-a-retake-i-am-proud-to-be-labeled-as-nayantharas-husband-vignesh-shivan-opens-up)