---
title: "ചൊറിയാൻ വന്നവർക്ക് കടി കിട്ടി': മുഖ്യമന്ത്രിമാരുടെ പോരിൽ പിണറായിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്"
english_title: "Those who came to scratch got bitten': Santosh Pandit supports Pinarayi in the fight between Chief Ministers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352090/those-who-came-to-scratch-got-bitten-santosh-pandit-supports-pinarayi-in-the-fight-between-chief-ministers"
published_at: "2026-04-07T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4ebe23c51e_ERSTDY.jpg"
keywords: []
---

# ചൊറിയാൻ വന്നവർക്ക് കടി കിട്ടി': മുഖ്യമന്ത്രിമാരുടെ പോരിൽ പിണറായിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** **[** കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി.

## Article Content

**[** കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി.

രേവന്ത് റെഡ്ഡിക്കെതിരെയുള്ള പിണറായി വിജയന്റെ പരാമർശത്തിൽ തെറ്റൊന്നുമില്ലെന്നും അർഹിച്ച മറുപടിയാണ് ലഭിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. മാന്യമായി സംസാരിച്ചാലേ തിരിച്ച് ബഹുമാനം ലഭിക്കൂ എന്നും, 'ചൊറിയാൻ വന്നവർക്ക് കടി കിട്ടി' എന്നും അദ്ദേഹം പരിഹസിച്ചു.

> പിണറായി വിജയന്റെ കടുത്ത മറുപടിക്ക് ശേഷവും 'പോ മോനെ വിജയാ' എന്ന പ്രയോഗം രേവന്ത് റെഡ്ഡി ആവർത്തിച്ചു. പിണറായിയുടെ അധിക്ഷേപങ്ങളെ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ബൈ ബൈ പിണറായി" എന്ന് വിളിച്ച അദ്ദേഹം, കേരള മുഖ്യമന്ത്രിയുടെ കാലം കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു.

രൂക്ഷമായ വാക്പോരിന് പിന്നാലെ രേവന്ത് റെഡ്ഡിക്ക് പിണറായി വിജയൻ മറുപടിക്കത്ത് അയച്ചു. 'ഡിയർ ശ്രീ രേവന്ത് റെഡ്ഡി' എന്ന് അഭിസംബോധന ചെയ്ത കത്തിൽ, കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്. നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃകയായി മുന്നോട്ട് തന്നെ പോകുമെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352090/those-who-came-to-scratch-got-bitten-santosh-pandit-supports-pinarayi-in-the-fight-between-chief-ministers)