---
title: "രോഗികളെ പിഴിയാൻ വയ്യ!': ജോലി കിട്ടിയ ആദ്യ ദിനം തന്നെ രാജി വെച്ച് യുവ ഡോക്ടർ"
english_title: "'Can't squeeze patients!': Young doctor resigns on first day of job"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351980/cant-squeeze-patients-young-doctor-resigns-on-first-day-of-job"
published_at: "2026-04-07T10:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d48a11d3b2d_DHGFJ.jpg"
keywords: []
---

# രോഗികളെ പിഴിയാൻ വയ്യ!': ജോലി കിട്ടിയ ആദ്യ ദിനം തന്നെ രാജി വെച്ച് യുവ ഡോക്ടർ

> **Lead Summary:** **[**രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രിയുടെ നടപടികളിൽ പ്രതിഷേധിച്ച് യുവ ഡോക്ടർ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ രാജിവച്ചു. ചണ്ഡീഗഢിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രഭ്ലീൻ കൗറാണ് മെഡിക്കൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് ഈ മാതൃകാപരമായ തീരുമാനമെടുത്തത്.

## Article Content

**[**രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രിയുടെ നടപടികളിൽ പ്രതിഷേധിച്ച് യുവ ഡോക്ടർ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ രാജിവച്ചു. ചണ്ഡീഗഢിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രഭ്ലീൻ കൗറാണ് മെഡിക്കൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് ഈ മാതൃകാപരമായ തീരുമാനമെടുത്തത്.

ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആശുപത്രി അധികൃതർ, വരുമാനം വർദ്ധിപ്പിക്കാനായി രോഗികളെ അനാവശ്യമായി അഡ്മിറ്റ് ചെയ്യാനും ഐസിയുവിൽ പ്രവേശിപ്പിക്കാനും നിർബന്ധിച്ചതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. ചണ്ഡീഗഢിലെ പ്രമുഖയായ ഒരു ഗൈനക്കോളജിസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്വകാര്യ ആശുപത്രിയെന്ന് ഡോക്ടർ വെളിപ്പെടുത്തി.

തന്റെ രാജിയുടെ കാരണങ്ങൾ വ്യക്തമാക്കി ഡോക്ടർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ആരോഗ്യരംഗത്തെ അധാർമ്മികതയ്ക്കെതിരെ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനത്തിനുമാണ് ഇത് വഴിവെച്ചിരിക്കുന്നത്.

മനുഷ്യജീവനേക്കാൾ പണത്തിന് വില നൽകുന്ന ആശുപത്രി സംസ്കാരത്തിനെതിരെ ഡോക്ടർ സ്വീകരിച്ച ഈ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചികിത്സാ രംഗത്തെ കൊള്ളരുതായ്മകൾക്കെതിരെയുള്ള ഒരു യുവ ഡോക്ടറുടെ ധീരമായ പോരാട്ടമായി ഈ സംഭവം മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351980/cant-squeeze-patients-young-doctor-resigns-on-first-day-of-job)