'ഗർഭിണിയായതുകൊണ്ട് സ്വർണ്ണമിടണ്ട എന്ന് പറഞ്ഞു'; ഒരു പെണ്ണാണ് എന്നോടത് പറഞ്ഞത് ബോഡി ഷെയിമിംഗിനെതിരെ ആഞ്ഞടിച്ച് ഐമ റോസി

'ഗർഭിണിയായതുകൊണ്ട് സ്വർണ്ണമിടണ്ട എന്ന് പറഞ്ഞു'; ഒരു പെണ്ണാണ് എന്നോടത് പറഞ്ഞത് ബോഡി ഷെയിമിംഗിനെതിരെ ആഞ്ഞടിച്ച് ഐമ റോസി
Apr 7, 2026 04:07 PM | By Fidha Parvin

(moviemax.in) സിനിമയിൽ നിന്നും തനിക്കുണ്ടായ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി ഐമ റോസി. ബോഡി ഷെയിമിംഗും നിറത്തിന്റെ പേരിലുള്ള വിവേചനവും സിനിമാ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും താരം വെളിപ്പെടുത്തി.

ഒരു സിനിമയ്ക്ക് വേണ്ടി കഠിനാധ്വനം ചെയ്ത് വണ്ണം കുറച്ചിട്ടും, പിന്നീട് തടിയുണ്ടെന്ന് പറഞ്ഞ് തന്നെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കി. ഇത് തന്നെ വലിയ വിഷാദത്തിലേക്ക് നയിച്ചെന്നും സിനിമയിൽ നിന്നും ഒരാളെ ഒഴിവാക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദ പോലും പലരും കാണിക്കുന്നില്ലെന്നും ഐമ പറഞ്ഞു.

 "നിനക്ക് തടിയാണ്", "നീ വെളുത്തിട്ടാണ്" എന്നിങ്ങനെയുള്ള പരാമർശങ്ങൾ ദേഷ്യം ഉണ്ടാക്കുന്നതാണ്. പഴയകാല സിനിമകളിൽ രൂപത്തിന്റെ പേരിൽ ആരെയും തള്ളിക്കളയുമായിരുന്നില്ല, എന്നാൽ ഇന്നത്തെ അവസ്ഥ മാറിയെന്ന് താരം ചൂണ്ടിക്കാട്ടി.

ഒരു സ്വർണ്ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം ഐമ പങ്കുവെച്ചു. "നിങ്ങൾ ഗർഭിണിയാണ്, അതിനാൽ ഞങ്ങളുടെ സ്വർണ്ണമിട്ട് ഫോട്ടോ എടുക്കുന്നത് താല്പര്യമില്ല" എന്ന് ഒരു സ്ത്രീ തന്നോട് നേരിട്ട് പറഞ്ഞു. ഒരു സ്ത്രീയിൽ നിന്ന് തന്നെ ഇത്തരമൊരു പ്രതികരണം ഉണ്ടായത് ഏറെ വേദനിപ്പിച്ചെന്നും ഐമ വെളിപ്പെടുത്തി. സിനിമയ്ക്കപ്പുറം വ്യക്തിജീവിതത്തിലും നേരിടേണ്ടി വരുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

Content Highlight: 'I was told not to wear gold because I was pregnant'; A woman told me this. Aima Rossi lashes out against body shaming

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup