---
title: "'കൂടെ നാല് മക്കളും! കല്യാണം കഴിഞ്ഞു, അഭിനയം നിർത്തി': പ്രചരണങ്ങൾക്ക് തൃഷയുടെ ചുട്ട മറുപടി"
english_title: "'Four children together! Married, stopped acting': Trisha's fiery response to the propaganda"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352070/four-children-together-married-stopped-acting-trishas-fiery-response-to-the-propaganda"
published_at: "2026-04-07T15:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4d2f5582ef_RTYUI.jpg"
keywords: []
---

# 'കൂടെ നാല് മക്കളും! കല്യാണം കഴിഞ്ഞു, അഭിനയം നിർത്തി': പ്രചരണങ്ങൾക്ക് തൃഷയുടെ ചുട്ട മറുപടി

> **Lead Summary:** **[**വിവാഹത്തെക്കുറിച്ചും അഭിനയ ജീവിതം അവസാനിപ്പിക്കുന്നുവെന്നുമുള്ള വ്യാജ വാർത്തകൾക്ക് പരിഹാസരൂപേണ മറുപടി നൽകി തെന്നിന്ത്യൻ താരം തൃഷ. താൻ ഒരു കോടീശ്വരനെ വിവാഹം കഴിച്ചെന്നും അഭിനയം നിർത്തിയെന്നും, പോരാത്തതിന് രണ്ട് വയസ്സുള്ള നാല് കുട്ടികളെ വളർത്തുന്നുണ്ടെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം പരിഹസിച്ചു.

## Article Content

**[**വിവാഹത്തെക്കുറിച്ചും അഭിനയ ജീവിതം അവസാനിപ്പിക്കുന്നുവെന്നുമുള്ള വ്യാജ വാർത്തകൾക്ക് പരിഹാസരൂപേണ മറുപടി നൽകി തെന്നിന്ത്യൻ താരം തൃഷ. താൻ ഒരു കോടീശ്വരനെ വിവാഹം കഴിച്ചെന്നും അഭിനയം നിർത്തിയെന്നും, പോരാത്തതിന് രണ്ട് വയസ്സുള്ള നാല് കുട്ടികളെ വളർത്തുന്നുണ്ടെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം പരിഹസിച്ചു.

> "ഇന്നത്തെ ക്വാട്ട കഴിഞ്ഞോ അതോ ഇനിയും വല്ലതും ചേർക്കാനുണ്ടോ?" എന്ന ചോദ്യത്തോടെയാണ് തൃഷ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞത്. നടൻ വിജയ്‍യുമായി ബന്ധപ്പെടുത്തി പ്രചരിച്ച വിവാദങ്ങൾക്കിടയിലാണ് താരത്തിന്റെ ഈ പ്രതികരണം. അടുത്തിടെ സമാധാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് തൃഷ പങ്കുവെച്ച പോസ്റ്റുകളും ശ്രദ്ധേയമായിരുന്നു. സൂര്യ നായകനാകുന്ന 'കറുപ്പ്' ആണ് തൃഷയുടെ അടുത്ത ചിത്രം. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/352070/four-children-together-married-stopped-acting-trishas-fiery-response-to-the-propaganda)