വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

  വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍
Apr 8, 2026 08:02 AM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. വീണ്ടും കോടതിയിൽ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന.

2025 ഡിസംബര്‍ പതിനെട്ടിനായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭാഗേല്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താന്‍ ഒന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായാണന്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു. ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു.

മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Walayar mob lynching; Accused Vinod commits suicide

Next TV

Related Stories
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

Apr 8, 2026 07:54 AM

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ...

Read More >>
   വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

Apr 8, 2026 07:41 AM

വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

കൊടുവായൂരിൽ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി....

Read More >>
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ  പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

Apr 8, 2026 07:10 AM

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

വിനോദയാത്രാ സംഘാംഗമായ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു....

Read More >>
ഇൻസ്റ്റയിലെ 'ഫ്രണ്ട്' ചതിയനായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 7, 2026 10:55 PM

ഇൻസ്റ്റയിലെ 'ഫ്രണ്ട്' ചതിയനായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ്...

Read More >>
Top Stories

News Roundup