---
title: "ആക്ഷൻ പറയാൻ ലോകേഷും ആറ്റ്‌ലിയും, കൂട്ടിന് ബേസിലും; വരുന്നത് 2500 കോടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ!"
english_title: "Allu Arjun to shock Indian cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352170/allu-arjun-to-shock-indian-cinema"
published_at: "2026-04-08T09:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5da0d7226e_5.jpg"
keywords: []
---

# ആക്ഷൻ പറയാൻ ലോകേഷും ആറ്റ്‌ലിയും, കൂട്ടിന് ബേസിലും; വരുന്നത് 2500 കോടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ!

> **Lead Summary:** **[** പുഷ്പ എന്ന ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യൻ താരമായി മാറിയ അല്ലു അർജുന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകൾ ഇന്ത്യൻ സിനിമയെത്തന്നെ അമ്പരപ്പിക്കുന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രങ്ങൾ ഏകദേശം 2500 കോടിയോളം രൂപയുടെ മുതൽമുടക്കിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

## Article Content

**[** പുഷ്പ എന്ന ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യൻ താരമായി മാറിയ അല്ലു അർജുന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകൾ ഇന്ത്യൻ സിനിമയെത്തന്നെ അമ്പരപ്പിക്കുന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രങ്ങൾ ഏകദേശം 2500 കോടിയോളം രൂപയുടെ മുതൽമുടക്കിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, പ്രശസ്ത സംവിധായകൻ ആറ്റ്‌ലിയോടൊപ്പമുള്ള കരിയറിലെ 22-ാം ചിത്രത്തിന് മാത്രം 700 കോടി രൂപയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദീപിക പദുകോൺ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്.

ആറ്റ്‌ലി ചിത്രത്തിന് ശേഷം കോളിവുഡ് സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള 500 കോടി ബജറ്റിലൊരുങ്ങുന്ന ആക്ഷൻ ചിത്രത്തിലാണ് അല്ലു അഭിനയിക്കുക. ഇതിനുപിന്നാലെ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന മിത്തോളജിക്കൽ ചിത്രം 1000 കോടി രൂപയുടെ ബജറ്റിൽ തീയേറ്ററുകളിലെത്തും.

എന്നാൽ മലയാളികൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് അല്ലു അർജുന്റെ കരിയറിലെ 25-ാം ചിത്രത്തിനായാണ്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 300 കോടി രൂപ ബജറ്റിൽ അല്ലു അരവിന്ദ് ആണ് നിർമ്മിക്കുന്നത്.

ഇത്തരത്തിൽ വമ്പൻ പ്രോജക്റ്റുകളുടെ നിരയുമായി ഇന്ത്യൻ ബോക്സ് ഓഫീസിനെ കീഴടക്കാനൊരുങ്ങുകയാണ് അല്ലു അർജുൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/352170/allu-arjun-to-shock-indian-cinema)