അതിജീവതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ

അതിജീവതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ
Apr 7, 2026 05:47 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വർദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി - 39) ആണ് പിടിയിലായത്.

തൻ്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ വഴി എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് കേസ്.

ജിനുവിനെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്‌തിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയും സൈബർ പോലീസ് സ്റ്റേഷൻ എസിപി അനിൽകുമാറിന്റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

പിന്നീട് പ്രതി കൊല്ലത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ്, കൊല്ലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ഷെമീർഷാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് കെ ആർ, അജിത്ത് രാജ്, അരുൻ ആർ, അജിത്ത് ബാലചന്ദ്രരൻ, സിവിൽ പൊലീസ് ഓഫീസർ ആൽഫിറ്റ് എന്നിവർ അടങ്ങിയ കൊച്ചി സിറ്റി സൈബർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയോ കോടതിയിൽ ഹാജരാക്കി.

Youth arrested for allegedly revealing survivor's name on social media

Next TV

Related Stories
നിയമസഭ തിരഞ്ഞെടുപ്പ്: ബൂത്തിനകത്തും പുറത്തും തത്സമയ നിരീക്ഷണത്തിന് ക്യാമറകള്‍

Apr 7, 2026 07:39 PM

നിയമസഭ തിരഞ്ഞെടുപ്പ്: ബൂത്തിനകത്തും പുറത്തും തത്സമയ നിരീക്ഷണത്തിന് ക്യാമറകള്‍

നിയമസഭ തിരഞ്ഞെടുപ്പ്, ബൂത്തിനകത്തും പുറത്തും തത്സമയ നിരീക്ഷണത്തിന്...

Read More >>
താനൂരിനെ കുറിച്ചുള്ള വി.അബ്ദുറഹിമാന്റെ 'പാകിസ്താന്‍ പരാമര്‍ശം'; പരാതി നല്‍കി യുഡിഎഫ്

Apr 7, 2026 07:13 PM

താനൂരിനെ കുറിച്ചുള്ള വി.അബ്ദുറഹിമാന്റെ 'പാകിസ്താന്‍ പരാമര്‍ശം'; പരാതി നല്‍കി യുഡിഎഫ്

താനൂരിനെ കുറിച്ചുള്ള വി.അബ്ദുറഹിമാന്റെ 'പാകിസ്താന്‍ പരാമര്‍ശം, പരാതി നല്‍കി...

Read More >>
ആവേശം അലതല്ലി....! കൊട്ടിക്കയറി മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു, മറ്റന്നാൾ കേരളം പോളിങ് ബൂത്തിലേക്ക്

Apr 7, 2026 06:10 PM

ആവേശം അലതല്ലി....! കൊട്ടിക്കയറി മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു, മറ്റന്നാൾ കേരളം പോളിങ് ബൂത്തിലേക്ക്

കൊട്ടിക്കയറി മുന്നണികള്‍, പരസ്യപ്രചാരണം അവസാനിച്ചു, മറ്റന്നാൾ കേരളം പോളിങ്...

Read More >>
വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു; ഡിജിപിക്ക് പരാതി നൽകി  എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്

Apr 7, 2026 05:05 PM

വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു; ഡിജിപിക്ക് പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്

വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു, ഡിജിപിക്ക് പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി എം ബി...

Read More >>
Top Stories

News Roundup