'ബിജെപിക്ക് വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്, യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം മുതൽ തമ്മിൽതല്ലായിരിക്കും' - എ എ റഹീം എംപി

'ബിജെപിക്ക് വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്, യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം മുതൽ തമ്മിൽതല്ലായിരിക്കും' - എ എ റഹീം എംപി
Apr 7, 2026 01:39 PM | By Susmitha Surendran

(https://truevisionnews.com/)  യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ​​​ദിവസം മുതൽ തമ്മിൽത്തല്ലായിരിക്കുമെന്ന് എഎ റഹീം എംപി. തമ്മിലടിയുടെ ഏറ്റവും വലിയ ഭവിഷ്യത്ത് അനുഭവിക്കുന്നത് തലസ്ഥാന ജില്ലയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് തിരുവനന്തപുരം ജില്ലയിൽ 14 ൽ 14 സീറ്റും വിജയിക്കാൻ കഴിയും. ഈ ജില്ലയിൽ എല്ലാ ബൂത്തുകളിലും ഇതുപോലെ പ്രവർത്തനം നടത്താൻ യുഡിഎഫിനോ ബിജെപിക്കോ സാധിക്കില്ല.

തലസ്ഥാന നഗരമാണ്, വികസനമാണ് ഇവിടെ ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. വലിയ വികസനം കഴിഞ്ഞ കാലയളവിൽ ഉണ്ടായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ തലസ്ഥാനത്തെ വികസനം നിലച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യരായ ജനസമ്മതനായ സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപിയെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ പ്രവർത്തനം. സെക്കുലർ വോട്ടുകൾ ഇടതുപക്ഷത്തിന് കുറയണം എന്ന് ബിജെപി തീരുമാനിച്ചുവെന്നും അതിൻ്റെ കരാർ കോൺഗ്രസിനെ ഏൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ പൂട്ടിയ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടപ്പൂട്ടിട്ട് പൂട്ടുമെന്നും എ എ റഹീം പറഞ്ഞു.

If UDF comes, there will be no peace from the day the elections are over: AA Rahim MP

Next TV

Related Stories
'കലാപം ഉണ്ടാക്കാൻ ആസൂത്രണം', അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ആരോപണം; ഗുരുതര പരാതിയുമായി ജി സുധാകരൻ

Apr 7, 2026 02:35 PM

'കലാപം ഉണ്ടാക്കാൻ ആസൂത്രണം', അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ആരോപണം; ഗുരുതര പരാതിയുമായി ജി സുധാകരൻ

അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്നാണ് ആരോപണം, ഗുരുതര പരാതിയുമായി ജി...

Read More >>
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ നിരോധനാജ്ഞ

Apr 7, 2026 02:24 PM

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ നിരോധനാജ്ഞ

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ...

Read More >>
കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

Apr 7, 2026 02:15 PM

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ...

Read More >>
Top Stories