---
title: "'വാഴ 2' ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ; സിനിമയോടുള്ള ക്രൂരതയെന്ന് പ്രേക്ഷകർ, പ്രതിഷേധം ശക്തം"
english_title: "'Banana 2' visuals on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351970/banana-2-visuals-on-instagram"
published_at: "2026-04-07T09:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d47c9a5f07b_1.jpg"
keywords: []
---

# 'വാഴ 2' ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ; സിനിമയോടുള്ള ക്രൂരതയെന്ന് പ്രേക്ഷകർ, പ്രതിഷേധം ശക്തം

> **Lead Summary:** **[**ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്ന 'വാഴ 2' എന്ന ചിത്രത്തിന്റെ നിർണ്ണായക ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്നത് സിനിമാസ്വാദകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

## Article Content

**[**ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്ന 'വാഴ 2' എന്ന ചിത്രത്തിന്റെ നിർണ്ണായക ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്നത് സിനിമാസ്വാദകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് അണിയറ പ്രവർത്തകർക്ക് തലവേദനയായി പൈറസി ഭീഷണി ഉയർന്നിരിക്കുന്നത്.

തിയേറ്ററുകളിൽ നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ പ്രധാന രംഗങ്ങളാണ് 'സ്പോയിലർ അലർട്ടുകൾ' പോലുമില്ലാതെ റീലുകളായും വീഡിയോകളായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മറ്റുള്ളവരുടെ സിനിമാസ്വാദനത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.

സിനിമ കാണാത്തവർക്ക് പോലും ഇൻസ്റ്റാഗ്രാം തുറന്നാൽ പ്രധാന ഭാഗങ്ങൾ കാണാൻ സാധിക്കുന്ന അവസ്ഥയാണെന്നും, വ്യാജ പ്രിന്റുകൾ ഇറക്കുന്നവരും തിയേറ്ററിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നവരും തമ്മിൽ വ്യത്യാസമില്ലെന്നും പലരും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നു.

സിനിമയോട് കാണിക്കുന്ന ഈ ക്രൂരതയ്ക്കെതിരെ അണിയറ പ്രവർത്തകർ ഉടൻ നിയമനടപടി സ്വീകരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 15 സെക്കൻഡ് വരെയുള്ള ദൈർഘ്യമുള്ള വീഡിയോകൾ സിനിമയുടെ ആകാംക്ഷ തന്നെ നശിപ്പിക്കുന്നുവെന്നും സിനിമാ പ്രേമികൾ ഒന്നടങ്കം പരാതിപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351970/banana-2-visuals-on-instagram)