ഇനി നാദാപുരത്തേക്ക് ....; ശരണ്യയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ പൂർത്തിയാക്കി, നാട്ടിലേക്ക് തിരിച്ചു

  ഇനി നാദാപുരത്തേക്ക് ....; ശരണ്യയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ പൂർത്തിയാക്കി, നാട്ടിലേക്ക് തിരിച്ചു
Apr 5, 2026 10:54 PM | By Susmitha Surendran

മംഗളൂരു:  (https://truevisionnews.com/)  കര്‍ണാടകയിലെ കുടകില്‍ ട്രക്കിംഗിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ  വിരാജ്പേട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ പൂർത്തിയാക്കി. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശരണ്യ സ്വന്തം നാടായ നാദാപുരത്തേക്ക് തിരിച്ചു.

 കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങ്ങിനെത്തിയ ശരണ്യയെ നാലാംദിവസത്തെ തെരച്ചിലിലാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ജി എസ് ശരണ്യ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയാണ്.

കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിന് പോയ ശരണ്യയെ വ്യാഴാഴ്ച്ചയാണ് കാണാതായത്. 1748 മീറ്റർ ഉയരമുള്ള കൊടുമുടി. ട്രെക്കിങ്ങ് സംഘത്തിലെ 9 പേര്‍ മടങ്ങിയെത്തിയെങ്കിലും വഴി തെള്ളിയ ശരണ്യയെ കാണാതാവുകയായിരുന്നു. ഫോണിൽ പലവട്ടം വിളിച്ചിട്ടും ശരണ്യയെ കിട്ടിയില്ല. ഇടയ്ക്ക് ഫോണിൽ കിട്ടിയപ്പോൾ വഴി തെറ്റിയെന്ന് പറഞ്ഞു. ഇതോടെ അന്വേഷണം ആരംഭിച്ചു. നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്.

അതേസമയം തനിക്ക് ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ല. ഓകെയാണ്. കര്‍ണാടക കുടകിലെ കൊടുവനത്തില്‍ ഒറ്റയ്ക്ക് നാലുദിവസം അതിജീവിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ശരണ്യ. തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ശരണ്യ നന്ദി പറഞ്ഞു.

10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനായി പോയത്. എന്നാല്‍ ഇടയ്ക്ക് ഒരു മലയിറങ്ങവേ തനിക്ക് വഴിതെറ്റിയെന്നും ഒറ്റപ്പെട്ടുപോയെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണ് താന്‍ നാലുനാള്‍ വനത്തില്‍ കഴിച്ചുകൂട്ടിയതെന്ന് ശരണ്യ പറഞ്ഞു. താന്‍ വനത്തിലൂടെ നടന്നുവരുന്നതിനിടെ ഒരു ഇറക്കത്തിന് മുകളിലും താഴെയും തന്റെ കൂടെയുള്ളവര്‍ നില്‍ക്കുന്നതായി കണ്ടിരുന്നു.

എന്നാല്‍ പെട്ടെന്ന് ഒരു വളവ് തിരിഞ്ഞ് നോക്കിയപ്പോള്‍ മുകളിലുള്ളവരേയും താഴെയുള്ളവരേയും കാണാതെയായി. ഇതോടെ വഴി തെറ്റിയെന്ന് ബോധ്യമായി. എന്തായാലും താഴേക്കാണല്ലോ പോകേണ്ടത്. അതിനാല്‍ തന്നെ ഒറ്റയ്ക്ക് താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.

പക്ഷേ താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. നെറ്റ്വര്‍ക്ക് പൂര്‍ണമായും നഷ്ടമായി. ഒരിടത്ത് വച്ച് അല്‍പ്പം നെറ്റ്‌വര്‍ക്ക് വന്നപ്പോള്‍ സുഹൃത്തിന് മെസേജ് അയയ്ക്കാന്‍ നോക്കി. അധികൃതരെ ബന്ധപ്പെടാനായി ശ്രമിച്ചപ്പോഴേക്കും ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. താന്‍ പൂര്‍ണമായും കുടുങ്ങിപ്പോയെന്ന് ഉറപ്പായ ഭീതിദമായ നിമിഷത്തെക്കുറിച്ച് പോലും ഒരു ചെറുചിരിയോടെയാണ് ശരണ്യ മാധ്യമങ്ങളോട് സംസാരിച്ചത്.

വൈകീട്ട് വരെ താന്‍ പറ്റാവുന്നിടത്തോളം നടന്നെന്നും പിന്നീട് ഒരു അരുവിയും അരികില്‍ പാറയും കണ്ടപ്പോള്‍ നടത്തം നിര്‍ത്തിയെന്നും ശരണ്യ പറഞ്ഞു. മഴ പെയ്ത് പാറകളും മറ്റും വഴുക്കുന്ന നിലയിലായിരുന്നു. രണ്ട് ദിവസം കാര്യമായി നടക്കാന്‍ ശ്രമിച്ചില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ അവിടെ കാത്തിരുന്നുവെന്നും ശരണ്യ പറഞ്ഞു.

ഒരു ഭക്ഷണ സാധനങ്ങളും കൈയിലുണ്ടായിരുന്നില്ല. ആകെ അരലിറ്റര്‍ വെള്ളത്തിന്റെ കുപ്പി മാത്രമാണ് ഉണ്ടായിരുന്നതെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആനകളുള്ള പ്രദേശമാണെന്ന സൂചനയുണ്ടായിരുന്നുവെന്നും ശരണ്യ പറഞ്ഞു.



Saranya was taken to the hospital and medical tests were completed.

Next TV

Related Stories
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 5, 2026 10:06 PM

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം....

Read More >>
വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Apr 5, 2026 09:23 PM

വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ്  പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

Apr 5, 2026 08:47 PM

'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദം, പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്...

Read More >>
 'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച്  പ്രതികരിച്ച് ശരണ്യ

Apr 5, 2026 08:12 PM

'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ശരണ്യ

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച്...

Read More >>
  ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:17 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

Apr 5, 2026 05:03 PM

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന്...

Read More >>
Top Stories










News Roundup