---
title: "സിനിമയേക്കാൾ ഹിറ്റായി 'കൂപ്പുകൈ' റിവ്യൂ; 90-കളിലെ 'അപ്പൂപ്പന്മാരെ' ചൊടിപ്പിച്ച ആ കൗമാരക്കാരൻ ഒടുവിൽ മാപ്പ് ചോദിച്ചു!"
english_title: "'Kooppukai' review more of a hit than the movie; The teenager who angered 'grandpas' of the 90s finally apologized!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351668/kooppukai-review-more-of-a-hit-than-the-movie-the-teenager-who-angered-grandpas-of-the-90s-finally-apologized"
published_at: "2026-04-05T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d20580976eb_The_teenager_who_angered_grandpas_of_the_90s_finally_apologized.jpg"
keywords: []
---

# സിനിമയേക്കാൾ ഹിറ്റായി 'കൂപ്പുകൈ' റിവ്യൂ; 90-കളിലെ 'അപ്പൂപ്പന്മാരെ' ചൊടിപ്പിച്ച ആ കൗമാരക്കാരൻ ഒടുവിൽ മാപ്പ് ചോദിച്ചു!

> **Lead Summary:** സിനിമകളുടെ റിലീസ് ദിനത്തിൽ തിയറ്ററുകൾക്ക് മുന്നിൽ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, ചിലരുടെ രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തിൽ ഒരു കൗമാരക്കാരന്റെ റിവ്യൂ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിലും മറ്റും തരംഗമാകുന്നത്.

## Article Content

സിനിമകളുടെ റിലീസ് ദിനത്തിൽ തിയറ്ററുകൾക്ക് മുന്നിൽ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, ചിലരുടെ രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തിൽ ഒരു കൗമാരക്കാരന്റെ റിവ്യൂ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിലും മറ്റും തരംഗമാകുന്നത്.

ധ്യാൻ ശ്രീനിവാസൻ നായകനായ 'ഭീഷ്മർ' എന്ന ചിത്രം കണ്ടിറങ്ങിയ ശേഷമായിരുന്നു ഈ കുട്ടിയുടെ പ്രതികരണം. തിയറ്ററിന് പുറത്ത് അഭിപ്രായം തേടി നിന്ന യൂട്യൂബ് ചാനലുകളോടാണ് ഈ കൗമാരക്കാരൻ തന്റെ വേറിട്ട അഭിപ്രായം പങ്കുവെച്ചത്. കുട്ടിയുടെ സംസാരശൈലിയും സിനിമയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

> “എന്‍റെ വിനീതമായ ഊപ്പുകൈകളാണ് (കൂപ്പുകൈ). ഇതൊരുമാതിരി പണ്ടത്തെ തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലുമൊക്കെയുള്ള, പ്രായമായിട്ടുള്ള അപ്പൂപ്പന്‍, അമ്മൂമ്മമാര്‍ക്കൊക്കെ ഇതൊക്കെ ഭയങ്കരമായിട്ട് ഇഷ്ടപ്പെടും. ഇപ്പോഴത്തെ ഒരു സിനിമാ പ്രാന്തന്മാര്‍ ഉണ്ടല്ലോ അവര്‍ക്ക് ആര്‍ക്കും ഇത് ഞാന്‍ സജസ്റ്റ് ചെയ്യില്ല”, കൗമാരക്കാരന്‍റെ വാക്കുകള്‍. ഇതില്‍ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും അപ്പൂപ്പന്‍- അമ്മൂമ്മമാര്‍ എന്ന പ്രയോഗമാണ് ഈ വീഡിയോയെ വൈറല്‍ ആക്കിയത്. ഒപ്പം 25- 35 പ്രായത്തിലുള്ള നിരവധി പേര്‍ ഇതിന്‍റെ റിയാക്ഷന്‍ വീഡിയോകളും ചെയ്തിരുന്നു. പിന്നാലെ കുട്ടി റിവ്യൂവര്‍ തന്‍റെ ഇന്‍സ്റ്റ പേജിലൂടെ ക്ഷമ ചോദിച്ചും എത്തി.

[https://www.instagram.com/trendsetter_onair/?utm_source=ig_embed&ig_rid=164ae95b-8108-428e-bbc7-25e4f07a1693](https://www.instagram.com/trendsetter_onair/?utm_source=ig_embed&ig_rid=164ae95b-8108-428e-bbc7-25e4f07a1693)[](https://www.instagram.com/trendsetter_onair/?utm_source=ig_embed&ig_rid=164ae95b-8108-428e-bbc7-25e4f07a1693)

> “എനിക്കേ 13 വയസേ ഉള്ളൂ. പിന്നെ ഞാന്‍ അങ്ങനെ പറയുമെന്ന് തോന്നുന്നുണ്ടോ? ഈ റിവ്യൂ കണ്ട് എണ്‍പതുകളില്‍ ജനിച്ച എന്‍റെ അമ്മയ്ക്ക് വരെ വിഷമമായി. സോ, ഈ വീഡിയോ കണ്ടിട്ട് വിഷമമായവരോട് ഒരു സോറി പറയുകയാണ്. ഞാന്‍ ഉദ്ദേശിച്ചതെന്ന് വച്ചാല്‍ തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലുമൊക്കെ റിലീസ് ആവേണ്ട സിനിമ എന്നാണ്. എന്‍റെ വിനീതമായ ഊപ്പുകൈ (കൂപ്പുകൈ)”, വിദ്യാര്‍ഥി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351668/kooppukai-review-more-of-a-hit-than-the-movie-the-teenager-who-angered-grandpas-of-the-90s-finally-apologized)