പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക
Apr 5, 2026 05:03 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പര്‍ ലഭ്യമല്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താനാവില്ലെന്നാണ് സർവീസ് സംഘടനകൾ പരാതിപ്പെടുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊലീസ്, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളക്കുള്ളസർവീസ് വോട്ട് കഴിഞ്ഞ 31 മുതലാണ് ആരംഭിച്ചത്. ഇതിനായി സംസ്ഥാനത്താകെ 154 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ പലയിടത്തും ബാലറ്റ് എത്തിയില്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ സര്‍വീസ് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം, എട്ടാം തീയതി വരെ പോസ്റ്റല്‍ വോട്ടുചെയ്യാമെന്നും അർഹതപ്പെട്ട ഒരാളുടെയും വോട്ട് നഷ്ടപ്പെടില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പോസ്റ്റൽ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരാതികൾ പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.

Postal voting delayed: Complaints that ballots did not arrive, officials concerned about losing votes

Next TV

Related Stories
വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Apr 5, 2026 09:23 PM

വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ്  പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

Apr 5, 2026 08:47 PM

'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദം, പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്...

Read More >>
 'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച്  പ്രതികരിച്ച് ശരണ്യ

Apr 5, 2026 08:12 PM

'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ശരണ്യ

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച്...

Read More >>
  ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:17 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

Apr 5, 2026 04:55 PM

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍...

Read More >>
ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

Apr 5, 2026 04:52 PM

ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി...

Read More >>
Top Stories

News Roundup

GCC News