'സീതയായി സായ് പല്ലവി തന്നെ പെർഫെക്റ്റ്'; ലോസ് ആഞ്ചലസിൽ സായിയെ വാനോളം പുകഴ്ത്തി രൺബീർ കപൂർ

'സീതയായി സായ് പല്ലവി തന്നെ പെർഫെക്റ്റ്'; ലോസ് ആഞ്ചലസിൽ സായിയെ വാനോളം പുകഴ്ത്തി രൺബീർ കപൂർ
Apr 5, 2026 02:12 PM | By Anusree vc

(moviemax.in) നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ ഇതിഹാസം 'രാമായണ'യെക്കുറിച്ചുള്ള ചർച്ചകൾ സിനിമാലോകത്ത് സജീവമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലും വമ്പൻ താരനിരയിലുമാണ് ചിത്രം ഒരുങ്ങുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ) എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിൽ നടന്ന ചിത്രത്തിന്റെ ടീസറിന്റെ പ്രത്യേക സ്ക്രീനിംഗിനിടെ സായ് പല്ലവിയെക്കുറിച്ച് രൺബീർ കപൂർ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സീതയായി സായ് പല്ലവിയെ തിരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ തീരുമാനമാണെന്ന് രൺബീർ പ്രശംസിച്ചു. സായ് പല്ലവിയുടെ പ്രകടനം അത്രമേൽ പെർഫെക്റ്റ് ആണെന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തിൽ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഒടിടി റൈറ്റ്സിനായി നിർമാതാവ് നമിത് മൽഹോത്രയ്ക്ക് 700 കോടിയുടെ ഓഫർ ലഭിച്ചെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഈ ഡീൽ നിർമാതാക്കൾ നിരസിച്ചെന്നും 1000 കോടിയെങ്കിലും ഒടിടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് നമിത് മൽഹോത്ര പറയുന്നത്. 4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. സിനിമയുടെ മറ്റു റൈറ്റ്സുകൾ വഴി ചിത്രത്തിന്റെ ബജറ്റ് തിരിച്ചുപിടിക്കാൻ ആണ് നിർമാതാക്കളുടെ ഉദ്ദേശം എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്.

രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകൾ. ചില ഷോട്ടുകൾ ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും മേക്കേഴ്‌സ് ഇനിയും വിഎഫ്എക്സ് മെച്ചപ്പെടുത്തണം എന്നാണ് മറ്റുചില അഭിപ്രായങ്ങൾ.

Content Highlight: 'Sai Pallavi is perfect as Sita'; Ranbir Kapoor heaps praise on Sai in Los Angeles

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News