---
title: "'അമ്മയുണ്ടാക്കുന്ന രുചിയില്ലെങ്കിൽ സ്വയം പാകം ചെയ്തോളൂ'; പങ്കാളിയുടെ താരതമ്യത്തിന് ശ്രുതി ഹാസന്റെ മറുപടി"
english_title: "'If it doesn't taste like what your mother makes, cook it yourself'; Shruti Haasan's response to her partner's comparison"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351673/if-it-doesnt-taste-like-what-your-mother-makes-cook-it-yourself-shruti-haasans-response-to-her-partners-comparison"
published_at: "2026-04-05T12:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d20cc49fd99_cook_it_yourself;_Shruti_Haasans_response_to_her_partners_comparison.jpg"
keywords: []
---

# 'അമ്മയുണ്ടാക്കുന്ന രുചിയില്ലെങ്കിൽ സ്വയം പാകം ചെയ്തോളൂ'; പങ്കാളിയുടെ താരതമ്യത്തിന് ശ്രുതി ഹാസന്റെ മറുപടി

> **Lead Summary:** **[** തെന്നിന്ത്യൻ സിനിമയിലെ ബോൾഡ് താരങ്ങളിൽ ഒരാളായ ശ്രുതി ഹാസൻ തന്റെ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത നടിയാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും ശ്രുതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, പങ്കാളിയിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രത്യേക താരതമ്യത്തെക്കുറിച്ച് ശ്രുതി നടത്തിയ രസകരമായ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

## Article Content

**[** തെന്നിന്ത്യൻ സിനിമയിലെ ബോൾഡ് താരങ്ങളിൽ ഒരാളായ ശ്രുതി ഹാസൻ തന്റെ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത നടിയാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും ശ്രുതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, പങ്കാളിയിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രത്യേക താരതമ്യത്തെക്കുറിച്ച് ശ്രുതി നടത്തിയ രസകരമായ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

> 'മാഷബിൾ ഇന്ത്യ'യുടെ 'ബോംബെ ജേർണി' എന്ന പരിപാടിയിലായിരുന്നു ശ്രുതിയുടെ ഈ തുറന്നുപറച്ചിൽ. നമ്മൾ കഷ്ടപ്പെട്ട് ഭക്ഷണം പാകം ചെയ്തു നൽകുമ്പോൾ, പങ്കാളി അത് കഴിച്ചിട്ട് "ഇതിന് എന്റെ അമ്മ ഉണ്ടാക്കുന്ന അത്രയും രുചിയില്ല" എന്ന് പറയുന്നത് കേൾക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലെന്ന് ശ്രുതി പറയുന്നു. അത്തരത്തിലുള്ള താരതമ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന സൂചനയാണ് താരം നൽകുന്നത്.

'ഭര്‍ത്താവ്, അല്ലെങ്കില്‍ കാമുകന്‍ നിങ്ങളുണ്ടാക്കിയ ഭക്ഷണം അമ്മയുണ്ടാക്കുന്ന രുചിയില്ല എന്ന് പറയുകയാണെങ്കില്‍ - ഞാനാണ് നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ പറയുക, തന്നത്താന്‍ പാചകം ചെയ്യാനാണ്. നിങ്ങളുടെ അമ്മയെ പോലെ പാകം ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ക്കാണ്, ഞാന്‍ പാകം ചെയ്യുമ്പോള്‍ എന്റെ അമ്മ പാകം ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്. ഞാന്‍ എന്തിന് നിങ്ങളുടെ അമ്മ പാകം ചെയ്യുന്നത് പോലെ ചെയ്യണം. യുക്തിപരമായി ചിന്തിച്ചാല്‍ അതാണ് അതിന്റെ ശരി.

അമ്മ എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന് വര്‍ഷങ്ങളായി അത് കഴിക്കുന്ന നിങ്ങള്‍ക്കാണ് നന്നായി അറിയുക. അത് തന്നെ കഴിക്കുന്നത് കാരണം, എന്റെ അമ്മയാണ് ഏറ്റവും മികച്ച ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് പറയാം. അതുപോലൊരു അമ്മ എനിക്കുമുണ്ട്, വര്‍ഷങ്ങളായി അമ്മയുടെ ഭക്ഷണം കഴിക്കുന്ന എനിക്ക്, അതാണ് ഏറ്റവും രുചി തോന്നുന്നത്. ഇത് വാസ്തവത്തില്‍ ഒരു ഈഗോ പ്രശ്‌നമാണ്.

ഓരോ വ്യക്തിയും വ്യത്യസ്ത സാഹചര്യങ്ങളിലും അഭിരുചികളിലും ശീലങ്ങളിലും അനുഭവങ്ങളിലുമൊക്കെ വളരുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സ്വഭാവവും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം വ്യത്യസ്തമായിരിക്കാം.

മറ്റൊരാളുമായി തന്റെ ഒരു വ്യക്തിയെ താരതമ്യപ്പെടുത്തുന്നത്, അത് അമ്മയുടെയോ അച്ഛന്റെയോ പേരില്‍ ആണെങ്കിലും വാസ്തവത്തില്‍ വ്യക്തിത്വത്തെ അവഗണിക്കുന്നതിന് തുല്യമാണ്. ഇത് യുക്തിയല്ല, അതില്‍ അഹങ്കാരവും പക്ഷാപാതവുമാണ് കാണിക്കുന്നത്. താരതമ്യപ്പെടുത്തലില്‍ അല്ല, തന്റെ പങ്കാളിയെ മനസ്സിലാക്കുകയും, അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആ ബന്ധത്തിന്റെ ഭംഗി. പരസ്പരം സംസാരിക്കുന്നതും, റിലേറ്റ് ചെയ്യുന്നതും ആ ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തും,' ശ്രുതി ഹാസൻ പറഞ്ഞൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/351673/if-it-doesnt-taste-like-what-your-mother-makes-cook-it-yourself-shruti-haasans-response-to-her-partners-comparison)