വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി
Apr 5, 2026 09:23 PM | By Susmitha Surendran

മൂവാറ്റുപുഴ: (https://truevisionnews.com/)  മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ സ്വീകരണ യോഗത്തിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുസ്‌ലിം ലീഗില്‍ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ചയാള്‍ പ്രചാരണത്തിന് എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.

കഴിഞ്ഞ ദിവസം രാത്രി പായിപ്ര പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന മിന്നുംപടിയില്‍വെച്ചായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ച ഇ ജെ നജീബും ഒരു കൂട്ടം പ്രവര്‍ത്തകരും മാത്യു കുഴല്‍നാടന്റെ സ്വീകരണ ചടങ്ങിലേക്ക് എത്തിയപ്പോഴായിരുന്നു പ്രശ്‌നം ഉടലെടുത്തത്.

നജീബ് സ്വീകരണ യോഗത്തില്‍ പങ്കെടുക്കരുതെന്നായിരുന്നു മാത്യു കുഴല്‍നാടനൊപ്പമെത്തിയ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ നജീബും സംഘവും അത് എതിര്‍ത്തു. ഇതോടെ നജീബിനൊപ്പമുണ്ടായിരുന്നവരും മാത്യു കുഴല്‍നാടനൊപ്പം വന്ന പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു. വിഷയം കൈവിട്ട് പോകുമെന്ന സാഹചര്യം വന്നപ്പോള്‍ മാത്യു കുഴല്‍നാടന്‍ ഇടപെടുകയും പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയും ചെയ്തു.

UDF workers clash at Mathew Kuzhalnadan's reception

Next TV

Related Stories
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 5, 2026 10:06 PM

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം....

Read More >>
'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ്  പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

Apr 5, 2026 08:47 PM

'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദം, പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്...

Read More >>
 'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച്  പ്രതികരിച്ച് ശരണ്യ

Apr 5, 2026 08:12 PM

'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ശരണ്യ

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച്...

Read More >>
  ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:17 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

Apr 5, 2026 05:03 PM

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന്...

Read More >>
Top Stories

News Roundup