സച്ചിയെ രഞ്ജിത്ത് പറ്റിച്ചു, സിനിമയുടെ ബജറ്റ് ഇരട്ടിയാക്കി കാണിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്

സച്ചിയെ രഞ്ജിത്ത് പറ്റിച്ചു, സിനിമയുടെ ബജറ്റ് ഇരട്ടിയാക്കി കാണിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്
Apr 5, 2026 01:44 PM | By Anusree vc

(moviemax.in) ലൈംഗികാതിക്രമ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകൻ രഞ്ജിത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കിയ 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് വൻ തട്ടിപ്പ് നടത്തിയെന്നാണ് ദിനേശിന്റെ വെളിപ്പെടുത്തൽ.

തന്റെ യൂട്യൂബ് ചാനലായ 'ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെയാണ്' അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്. 2020-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ യഥാർത്ഥ ബജറ്റിന്റെ ഇരട്ടിത്തുകയാണ് രഞ്ജിത്ത് കണക്കിൽ കാണിച്ചതെന്ന് ദിനേശ് പറയുന്നു. രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് 'ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി'യുടെ ബാനറിലായിരുന്നു ചിത്രം നിർമ്മിച്ചത്. സച്ചിയെ രഞ്ജിത്ത് പറ്റിക്കുകയായിരുന്നുവെന്നും എന്നാൽ സച്ചി അതിനോടൊന്നും പ്രതികരിക്കാൻ നിന്നില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

“ജനപ്രിയനായ ഒരു സംവിധായകന്‍, ഫ്യൂഡല്‍ കഥകള്‍ നന്നായി എഴുതാന്‍ അറിയാവുന്ന ഒരാള്‍, മമ്മൂട്ടിയെ വച്ചായാലും മോഹന്‍ലാലിനെ വച്ചായാലും നല്‍കിയ മനുഷ്യന്‍. അയ്യപ്പനും കോശിയും നിർമ്മിച്ചതിന്റെ ഇരട്ടി കണക്ക് പറഞ്ഞ് സച്ചിയെ പറ്റിച്ചവൻ എന്ന് സച്ചിയുടെ ഒരു സ്നേഹിതൻ കാനഡക്കാരൻ എന്നോട് തന്നെ തുറന്നു പറഞ്ഞു. ദിനേശേട്ടാ. പാവം കേട്ടോ സച്ചി എത്ര കോടി ചിലവായി എന്ന് ചോദിച്ചപ്പോൾ ചിലവായതിന്റെ ഇരട്ടിയാണ് പറഞ്ഞത്. കാരണം ഇയാളും സച്ചിയും കൂടൊണ് അത് പ്രൊഡ്യൂസ് ചെയ്തത് ചേട്ടാ. ഇയാൾ പറ്റിച്ചു സച്ചിയെ. പക്ഷെ സച്ചി പ്രതികരിക്കാൻ ഒന്നും പോയില്ല ചേട്ടാ എന്ന് എന്നോട് പറഞ്ഞു ഒരു കാനഡക്കാൻ. അതെന്തുമാകട്ടെ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഇയാൾ കോടീശ്വരനായി”, ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിം​ഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. തിങ്കളാഴ്ച വരെയാണ് പൊലീസിന് രഞ്ജിത്തിനെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. അതേസമയം രഞ്ജിത്തിൻ്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

Content Highlight: Ranjith cheated Sachi and doubled the budget of the film; Shanthivil Dinesh makes serious allegations against Ranjith

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup