ഫ്‌ളാറ്റില്‍ നിന്ന് 50 000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ

ഫ്‌ളാറ്റില്‍ നിന്ന് 50 000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ
Apr 2, 2026 09:29 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ഫ്‌ളാറ്റില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനിയെ(44) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 50,000 രൂപയും ഓരോ പവന്‍ വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് യുവതി മോഷ്ടിച്ചത്.

എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്‌കൈലൈന്‍ മെഡോസ് വില്ലയിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. പിന്നാലെ ഷാഹിദ് നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരി തന്നെയാണെന്ന് കണ്ടെത്തിയത്.

നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കിരണ്‍, ലിനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ് ശശിധരന്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈന, സാജിക് എന്നിവര്‍ ചേര്‍ന്നാണ് മിനിയെ കോഴിക്കോട്ട് വെച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ മിനിയെ റിമാന്റ് ചെയ്തു.

house maid lady arrested for stealing gold and money from a flat

Next TV

Related Stories
മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

Apr 2, 2026 09:55 PM

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം, പി.വി. അൻവറിനെതിരെ പരാതി നൽകി...

Read More >>
കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍

Apr 2, 2026 08:59 PM

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച്...

Read More >>
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 2, 2026 08:26 PM

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം, ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; അപകടം മിഠായി തെരുവിലെ കെട്ടിടത്തിൽ, ആർക്കും പരിക്കില്ല

Apr 2, 2026 08:09 PM

കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; അപകടം മിഠായി തെരുവിലെ കെട്ടിടത്തിൽ, ആർക്കും പരിക്കില്ല

കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു, അപകടം മിഠായി തെരുവിലെ...

Read More >>
'ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിച്ചു; അവർ ശ്രമിക്കുന്നത്  വെള്ളം കലക്കി മീൻ പിടിക്കാൻ' - രമേഷ് പിഷാരടി

Apr 2, 2026 06:04 PM

'ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിച്ചു; അവർ ശ്രമിക്കുന്നത് വെള്ളം കലക്കി മീൻ പിടിക്കാൻ' - രമേഷ് പിഷാരടി

ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, അവർ ശ്രമിക്കുന്നത് വെള്ളം കലക്കി മീൻ പിടിക്കാൻ, രമേഷ്...

Read More >>
Top Stories

News Roundup

GCC News