ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു.....! സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്, ഇന്നത്തെ വിലയറിയാം

ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു.....! സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്, ഇന്നത്തെ വിലയറിയാം
Apr 2, 2026 10:56 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും.

എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.

gold rate kerala today 02 04 2026

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

Apr 2, 2026 11:12 AM

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം...

Read More >>
ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 2, 2026 10:44 AM

ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക...

Read More >>
കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

Apr 2, 2026 09:45 AM

കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത

Apr 2, 2026 09:36 AM

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം;...

Read More >>
Top Stories

News Roundup

News from Regional Network