രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: നടൻ ബോബി കുര്യനെയും അസി. ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യും; കാരവൻ തിരിച്ചറിഞ്ഞു

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: നടൻ ബോബി കുര്യനെയും അസി. ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യും; കാരവൻ തിരിച്ചറിഞ്ഞു
Apr 2, 2026 10:05 AM | By Anusree vc

കൊച്ചി: (truevisionnews.com) സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിൽ നിന്ന് ഒഴിവാകാൻ രഞ്ജിത്തിന് ഇവർ സഹായം നൽകിയോ എന്ന കാര്യത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കും. പരാതിക്കാസ്പദമായ കൃത്യം നടന്ന കാരവന്‍ തിരിച്ചറിഞ്ഞു. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി.

എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.

Actor Bobby Kurian and Asst. Director Shalini will be questioned; Caravan identified

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

Apr 2, 2026 11:12 AM

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം...

Read More >>
ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 2, 2026 10:44 AM

ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക...

Read More >>
കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

Apr 2, 2026 09:45 AM

കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

കേരളത്തിലെ നാലുലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് ഓഡിയോ ബ്രിഡ്ജിലൂടെ...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത

Apr 2, 2026 09:36 AM

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം;...

Read More >>
Top Stories

News Roundup

News from Regional Network