'വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് തന്നെ വേണം'; ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി

'വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് തന്നെ വേണം'; ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി
Mar 31, 2026 05:30 PM | By VIPIN P V

തൃപ്പൂണിത്തുറ: ( www.truevisionnews.com ) തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ ഹൈകോടതിയിൽ. വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യം. പത്രികയിൽ നൽക്കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. അഞ്ജലി പി വി എന്നപേര് വന്നാൽ വോട്ടർമാർക്കിടയിൽ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.

ബിജെപി നമുക്ക് അറിയാവുന്ന ഒരു പാർട്ടിയാണ്, വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ വികസനങ്ങളെ കുറിച്ചും അറിയാം. അത്തരം വികസനങ്ങൾ ഇവിടെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്ന് അഞ്ജലി നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്രത്തോളം വികസന പദ്ധതികൾ തൃപ്പൂണിത്തുറയ്ക്ക് എത്തിക്കാൻ സാധിക്കുമോ അതെല്ലാം കൊണ്ടുവരാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടുകൂടിയിട്ടാണ് ബിജെപി കുടുംബത്തിൽ ഇപ്പോൾ നിൽക്കുന്നത്.

എനിക്കാണ് വിജയം എന്നുണ്ടെങ്കിൽ 100% ഞാൻ ജനങ്ങളോടൊപ്പം ഉണ്ടാകും. തൃപ്പൂണിത്തുറയ്ക്ക് വേണ്ട കാര്യങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കി പാർട്ടിയോട് സംസാരിച്ച് എന്താണോ അതിന് വരുന്ന ഒരു ബഡ്ജറ്റ് അത് എവിടെയാണോ സമീപിക്കേണ്ടത്, മോദിജിയുടെ വികസന പദ്ധതിയിൽ നിന്നാണെങ്കിൽ പോലും തൃപ്പൂണിത്തുറയിലേക്ക് അത് എത്തിക്കുക എന്നതായിരിക്കും ചെയ്യുന്നത്.

എന്ത് വിധി തന്നെ ആയാലും സന്തോഷത്തോടുകൂടി സ്വീകരിക്കും, കാരണം സ്ഥാനാർത്ഥിയായി സാബു സാർ എന്‍റേ പേര് പറഞ്ഞപ്പോള്‍ തന്നെ ഞാൻ വിജയം കൈവരിച്ച ഒരാളാണ്. ഞാന്‍ മത്സരത്തിൽ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നോ അതിന്‍റെ ഫലമായിരിക്കും ഭഗവാൻ എനിക്ക് തരുക, ജനങ്ങൾ എനിക്ക് തരുക, അത് എന്ത് തന്നെ ആണെങ്കിലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്നും അഞ്ജലി വ്യക്തമാക്കി.

anjali nair in high court voting machine name change

Next TV

Related Stories
തുളസീധരൻ പള്ളിക്കലിനെ എസ്.ഡി.പി.ഐ സസ്പെൻഡ് ചെയ്തു

Mar 31, 2026 07:34 PM

തുളസീധരൻ പള്ളിക്കലിനെ എസ്.ഡി.പി.ഐ സസ്പെൻഡ് ചെയ്തു

തുളസീധരൻ പള്ളിക്കലിനെ എസ്.ഡി.പി.ഐ സസ്പെൻഡ്...

Read More >>
വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Mar 31, 2026 07:15 PM

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം, കണ്ണൂർ സ്വദേശി...

Read More >>
‘സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യിൽ കെട്ടിക്കൊടുത്തത് എന്താണ്? പാട്ട് പാടുമ്പോൾ അത് ആലോചിക്കണം’ -എം വി ഗോവിന്ദൻ

Mar 31, 2026 06:04 PM

‘സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യിൽ കെട്ടിക്കൊടുത്തത് എന്താണ്? പാട്ട് പാടുമ്പോൾ അത് ആലോചിക്കണം’ -എം വി ഗോവിന്ദൻ

രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...

Read More >>
ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, മൂന്ന് പേർക്ക് പരിക്ക്

Mar 31, 2026 05:55 PM

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, മൂന്ന് പേർക്ക് പരിക്ക്

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, മൂന്ന് പേർക്ക്...

Read More >>
'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്' - എം.വി.ഗോവിന്ദൻ

Mar 31, 2026 04:46 PM

'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്' - എം.വി.ഗോവിന്ദൻ

'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ്, ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്,...

Read More >>
'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്

Mar 31, 2026 03:59 PM

'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്

എഫ്‌സിആർ‌എ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പി സി...

Read More >>
Top Stories

News Roundup

GCC News