കൊച്ചി: ( www.truevisionnews.com ) രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സോണിയാഗാന്ധിയുടെ കൈയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മൾ കണ്ടല്ലോ എന്താ കെട്ടികൊടുത്തത്? അത് രാഹുൽ ഗാന്ധിയ്ക്ക് വീട്ടിൽ നിന്ന് തന്നെ മനസിലാകുന്ന കാര്യമാണല്ലോ. ഇവിടെ വന്ന് പാട്ട് പാടുമ്പോൾ ഓർക്കണം അതൊക്കെ എം വി ഗോവിന്ദൻ വിമർശിച്ചു.
ഇതുമായുള്ള ബന്ധം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്. എന്നിട്ട് ഇവിടെ വന്ന് പാട്ട് പാടിയാൽ കാര്യം ശെരിയാകുമോ? ഉത്തരവാദിത്വമുള്ള ഇന്ത്യയുടെ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുന്നൊരാൾ തരംതാണ രീതിയിൽ വന്ന് കേരളത്തെ അധിക്ഷേപിക്കുകയാണ്.
കേരളം വ്യവസായ സൗഹൃതമല്ലെന്നാണ് ആരോപണം. ഇന്ത്യയിലെ സ്വയം സംരംഭകരുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. വ്യവസായിക മേഖലയിലെ ഇടപെടലിൽ 28-ാം സ്ഥാനത്തായിരുന്നു കേരളം പിന്നീട് അത് 15-ാം സ്ഥാനത്തായി എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ട് വർഷമായി ഒന്നാം സ്ഥാനത്താണ് കേരളം. തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'സ്വർണം കട്ടത് ആരപ്പാ' എന്ന പാട്ടുപാടിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് അതേ നാണയത്തിൽ മറുപടി നൽകി സി പി എം നേതാവ് ബൃന്ദകാരാട്ട്. 'പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ' എന്ന മറുപാട്ടായിരുന്നു രാഹുൽ ഗാന്ധിക്ക് ബൃന്ദ കാരാട്ട് നൽകിയ മറുപടി.കഴിഞ്ഞദിവസമാണ് രാഹുൽ ഗാന്ധി സ്വർണം കട്ടത് ആരപ്പാ എന്ന ഗാനം ആലപിച്ചത്. ഇന്നുരാവിലെ നടത്തിയ വാർത്താസമ്മളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിരുന്നു. സ്വർണം കട്ടവരെങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് നോക്കിയാൽ മതി എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
M V Govindan responds to Rahul Gandhi’s song
































