കൊച്ചി: ( www.truevisionnews.com ) കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾ മരിച്ചു. ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ് (24), എൻ.എസ്. സൂരജ് (25) എന്നിവരാണ് മരിച്ചത്. രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. ഫോർട്ട് കൊച്ചി വെളിഭാഗത്തു നിന്നും വന്നതായിരുന്നു ബൈക്ക്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Three youths die in two vehicle accidents in Kochi





























.jpeg)


