അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രം ധരിച്ച് ഓടുമെന്ന് വെല്ലുവിളി; ഒടുവിൽ മാപ്പ് പറഞ്ഞ് ഇൻഫ്ലുവൻസർ, ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍

അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രം ധരിച്ച് ഓടുമെന്ന് വെല്ലുവിളി; ഒടുവിൽ മാപ്പ് പറഞ്ഞ് ഇൻഫ്ലുവൻസർ, ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍
Mar 30, 2026 12:46 PM | By Anusree vc

(moviemax.in) തിരഞ്ഞെടുപ്പ് കാലത്തെ കൗതുകകരമായ വെല്ലുവിളികളും ബെറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇൻഫ്ലുവൻസറായ ഓകെ അനാഷ് നടത്തിയ അത്തരമൊരു വെല്ലുവിളിയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

തൃക്കാക്കരയിലെ ട്വന്‍റി 20 സ്ഥാനാർത്ഥിയായിരുന്ന അഖിൽ മാരാർ വിജയിച്ചാൽ, കോഴിക്കോട് ബീച്ചിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് താൻ ഓടുമെന്നായിരുന്നു അനാഷിന്റെ പരസ്യ പ്രഖ്യാപനം. എന്നാൽ, ഈ വെല്ലുവിളിയിൽ ഇപ്പോൾ അഖിൽ മാരാറിനോട് നേരിട്ട് ക്ഷമ ചോദിച്ചിരിക്കുകയാണ് അനാഷ്. അഖിൽ മാരാർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അനാഷ് തന്നോട് ക്ഷമ ചോദിച്ചുവെങ്കിലും, തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു വീഡിയോ കൂടി അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നുവെന്ന് അഖിൽ ആരോപിക്കുന്നു. താൻ ഇതിനെതിരെ പ്രതികരിച്ചതോടെ ആ വീഡിയോ അനാഷ് ഡിലീറ്റ് ചെയ്തതായും അഖിൽ മാരാർ പറഞ്ഞു. തെളിവായി ഇൻഫ്ലുവൻസറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും അഖിൽ മാരാർ തന്റെ പോസ്റ്റിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

അഖില്‍ മാരാരുടെ കുറിപ്പ്

തൃക്കാക്കരയിൽ ഞാൻ ജയിച്ചാൽ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്. എനിക്കെതിരെ വിദ്വേഷം പ്രചരിക്കാൻ ഇല്ലാ കഥകൾ സൃഷ്ടിച്ചു പോസ്റ്റ്‌ ചെയ്തു ഞാൻ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു. നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല. എന്നാൽ ബോധപൂർവ്വം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ NDA യുടെ ഒരു സ്ഥാനാർഥി എന്ന നിലയിൽ നിയമ പരമായി മുന്നോട്ട് പോകേണ്ടി വരും. മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാൻ ഉൾകൊള്ളുന്നു. സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും. ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട്. അവരോടാണ് ആക്ഷേപിചോളൂ, ആക്രമിച്ചോളൂ പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും. വീഡിയോ ഞാനും രസമായി കണ്ടു. പക്ഷെ മറ്റ് കാര്യങ്ങൾ അങ്ങനെ ഉൾകൊള്ളാൻ കഴിയില്ല. എതിർപ്പുകൾ ആവാം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

" target="_blank">