---
title: "കുഞ്ചാക്കോ ബോബന്റെ ‘തൊലിക്കട്ടി’ക്ക് പിന്നിൽ ഷൈൻ ടോം ചാക്കോ? സോഷ്യൽ മീഡിയയിൽ ചിരി പടർത്തി താരങ്ങളുടെ പോര്!"
english_title: "Celebrities fight over social media, spreading laughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350598/celebrities-fight-over-social-media-spreading-laughter"
published_at: "2026-03-30T13:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca2b80b2c8e_11.jpg"
keywords: []
---

# കുഞ്ചാക്കോ ബോബന്റെ ‘തൊലിക്കട്ടി’ക്ക് പിന്നിൽ ഷൈൻ ടോം ചാക്കോ? സോഷ്യൽ മീഡിയയിൽ ചിരി പടർത്തി താരങ്ങളുടെ പോര്!

> **Lead Summary:** **[ **മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു പുതിയ വീഡിയോയും അതിന് നടൻ ഷൈൻ ടോം ചാക്കോ നൽകിയ മറുപടിയുമാണ് ഇപ്പോൾ സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം.

## Article Content

**[ **മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു പുതിയ വീഡിയോയും അതിന് നടൻ ഷൈൻ ടോം ചാക്കോ നൽകിയ മറുപടിയുമാണ് ഇപ്പോൾ സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം.

കടുംതണുപ്പിൽ വെറും ഷോർട്സ് മാത്രം ധരിച്ച്, നഗ്നപാദനായി മഞ്ഞിൽ ഓടിനടക്കുകയും മഞ്ഞിനു മുകളിൽ കിടന്നുരുളുകയും ചെയ്യുന്ന തന്റെ സാഹസികമായ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

> തന്റെ പുതിയ ചിത്രമായ 'ഒരു ദുരൂഹസാഹചര്യത്തിൽ' എന്ന സിനിമയുമായി ബന്ധപ്പെടുത്തി, "ഒരു ദുരൂഹസാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി" എന്ന രസകരമായ ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ ഈ റീൽ പോസ്റ്റ് ചെയ്തത്.

ഈ വീഡിയോക്ക് താഴെ നടൻ ഷൈൻ ടോം ചാക്കോ കുറിച്ച കമന്റാണ് ആരാധകരെ ഏറെ ചിരിപ്പിച്ചത്. ഈ അടുത്ത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിനുശേഷമാണ് ചാക്കോച്ചന് ഇത്രയും മാറ്റം വന്നതെന്നായിരുന്നു ഷൈനിന്റെ പരിഹാസം.

> ഷൈനിന്റെ ഹൈപ്പർ ആക്ടീവായ സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ടുള്ള ഈ കമന്റിന്, "അതിൽ ചെറിയൊരു വാസ്തവം ഇല്ലാതില്ലാതില്ല" എന്ന് ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ മറുപടിയും നൽകി. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്ന ആവേശത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/350598/celebrities-fight-over-social-media-spreading-laughter)