നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം, അപേക്ഷിക്കേണ്ടതിങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം, അപേക്ഷിക്കേണ്ടതിങ്ങനെ
Mar 28, 2026 05:41 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് അധികൃതർ. സർട്ടിഫിക്കേഷനില്ലാതെ പരസ്യം പ്രചാരണത്തിനുപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.

സർട്ടിഫിക്കേഷനുവേണ്ടി നിർദ്ദിഷ്ട ഫോമിൽ സ്ഥാനാർത്ഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷ നൽകണം. പരസ്യം പുറത്തിറക്കുന്നതിന് മൂന്ന് ദിവസം മുൻപ് അപേക്ഷ നൽകണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്.

പരസ്യത്തിന്റെ നിർമാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവയും വ്യക്തമാക്കണം.പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ, പ്രചാരണ പരസ്യങ്ങൾക്കും ഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.

assembly elections prior approval for advertisements mandatory

Next TV

Related Stories
ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Mar 28, 2026 07:28 PM

ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി...

Read More >>
മൃതദേഹത്തോട് അനാസ്ഥ.....! കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

Mar 28, 2026 07:21 PM

മൃതദേഹത്തോട് അനാസ്ഥ.....! കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി, രണ്ട് ജീവനക്കാർക്ക്...

Read More >>
കനത്ത കാറ്റും മഴയും; എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

Mar 28, 2026 07:00 PM

കനത്ത കാറ്റും മഴയും; എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ...

Read More >>
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

Mar 28, 2026 06:56 PM

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു,യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ...

Read More >>
അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 16 വിദ്യാർഥികൾക്ക് പരിക്ക്

Mar 28, 2026 06:25 PM

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 16 വിദ്യാർഥികൾക്ക് പരിക്ക്

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, 16 വിദ്യാർഥികൾക്ക്...

Read More >>
Top Stories

News Roundup

GCC News