അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 16 വിദ്യാർഥികൾക്ക് പരിക്ക്

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 16 വിദ്യാർഥികൾക്ക് പരിക്ക്
Mar 28, 2026 06:25 PM | By VIPIN P V

അടിമാലി: ( www.truevisionnews.com ) കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിന്റെ ഭാഗമായ ദേശീയം-പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്.

പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നടന്ന ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. അപകടസമയത്ത് മുപ്പതിലധികം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വലിയ ശബ്ദത്തോടെ ബസ് ഇടിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റ പതിനാറ് വിദ്യാർഥികളെയും ഉടൻ തന്നെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗൗരവകരമാണെന്ന് കണ്ടതിനെത്തുടർന്ന് അവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റ് കുട്ടികൾ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

പ്രദേശത്ത് ചെറിയ മഴ പെയ്തു കഴിഞ്ഞതിന് പിന്നാലെ റോഡിലൂടെ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

School bus loses control and hits wall in Adimali 16 students injured

Next TV

Related Stories
ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ടു, പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്; ആക്കുളം സ്വദേശികൾക്ക് കഠിന തടവ്

Mar 28, 2026 08:18 PM

ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ടു, പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്; ആക്കുളം സ്വദേശികൾക്ക് കഠിന തടവ്

പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്, ആക്കുളം സ്വദേശികൾക്ക് കഠിന...

Read More >>
ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Mar 28, 2026 07:28 PM

ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി...

Read More >>
മൃതദേഹത്തോട് അനാസ്ഥ.....! കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

Mar 28, 2026 07:21 PM

മൃതദേഹത്തോട് അനാസ്ഥ.....! കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി, രണ്ട് ജീവനക്കാർക്ക്...

Read More >>
കനത്ത കാറ്റും മഴയും; എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

Mar 28, 2026 07:00 PM

കനത്ത കാറ്റും മഴയും; എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ...

Read More >>
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

Mar 28, 2026 06:56 PM

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു,യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ...

Read More >>
Top Stories

News Roundup

GCC News