യുഡിഎഫ് നേതൃത്വത്തിന് വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശം തള്ളി എം ലിജു, ശക്തമായി അപലപിക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി

യുഡിഎഫ് നേതൃത്വത്തിന് വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശം തള്ളി എം ലിജു,  ശക്തമായി അപലപിക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി
Mar 25, 2026 06:26 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ യു ഡി എഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാർഥി എം ലിജു രംഗത്ത്. വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തിരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു, ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു. യു ഡി എഫ് നേതാവിന്റെ പരാമർശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു.

പരാമർശത്തെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ ലിജു, ഖേദവും പ്രകടിപ്പിച്ചു. നേരത്തെ പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഇർഷാദ് ചക്കാലശ്ശേരിയും രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഇർഷാദ് പറഞ്ഞത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് പ്രതിഭയെന്നാണ് യു ഡി എഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ വിവാദ പരാമർശം.

അതേസമയം യു ഡി എഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജന പ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു പ്രതിഭ അറിയിച്ചു. ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

I express my regret on behalf of the UDF leadership M Liju rejects misogynistic remarks

Next TV

Related Stories
യു പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി; മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

Mar 25, 2026 07:09 PM

യു പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി; മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

യു പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി, മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി...

Read More >>
സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

Mar 25, 2026 06:14 PM

സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി...

Read More >>
'സി.പി.ഐ.എം ഗൂഢാലോചനയെന്ന്'; കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വ്യാപക വെട്ടിത്തിരുത്തൽ; വടകര ആർ.ഡി.ഒ ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധം

Mar 25, 2026 05:00 PM

'സി.പി.ഐ.എം ഗൂഢാലോചനയെന്ന്'; കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വ്യാപക വെട്ടിത്തിരുത്തൽ; വടകര ആർ.ഡി.ഒ ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധം

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേര് നീക്കുന്നതായി ആരോപണം; വടകര ആർഡിഒയെ ഉപരോധിച്ച്...

Read More >>
Top Stories

News Roundup