കോഴിക്കോട്: (https://truevisionnews.com/) കുറ്റ്യാടി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേരുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് വടകര ആർ.ഡി.ഒ ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ വൻ പ്രതിഷേധം.
സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേരുകൾ വെട്ടിമാറ്റുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്.
അർഹരായ പല വോട്ടർമാരെയും മുന്നറിയിപ്പുകളില്ലാതെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധക്കാർ പറയുന്നു.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും, അന്യായമായി നീക്കം ചെയ്ത പേരുകൾ വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് മുന്നണിയുടെ തീരുമാനം.
Allegations of irregular removal of names from voter list in Kuttiadi; UDF lays siege to Vadakara RDO

































