കേരളത്തില്‍ 21 മണ്ഡലങ്ങളില്‍ സിപിഐഎം- ബിജെപി രഹസ്യധാരണ - ജെബി മേത്തര്‍ എംപി

കേരളത്തില്‍ 21 മണ്ഡലങ്ങളില്‍ സിപിഐഎം- ബിജെപി രഹസ്യധാരണ -  ജെബി മേത്തര്‍ എംപി
Mar 25, 2026 08:25 AM | By Susmitha Surendran

ഹരിപ്പാട്: ( https://truevisionnews.com/)  നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി.

തൃപ്പൂണിത്തുറ, റാന്നി, പാലക്കാട്, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്- എന്‍ഡിഎ മുന്നണികള്‍ തമ്മില്‍ കൃത്യമായ ധാരണയുണ്ടെന്നാണ് ജെബി മേത്തര്‍ ആരോപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കരുവാറ്റ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുളള സംസ്ഥാനമായി കേരളം മാറിയെന്നും ദേശീയ ശരാശരി 1.5 ശതമാനമായിരിക്കെ കേരളത്തില്‍ അത് 9.5 ശതമാനമാണെന്നും ജെബി മേത്തര്‍ പറഞ്ഞു. മാവേലി സ്റ്റോറുകളിലും ലാഭം സ്‌റ്റോറുകളിലും സാധനങ്ങളില്ലാത്ത അവസ്ഥയാണെന്നും പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ആരോഗ്യമേഖല തകര്‍ന്നുകിടക്കുകയാണെന്നും ലഹരി-മദ്യ മാഫിയകള്‍ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുകയാണെന്നും അതിനു പിന്നില്‍ ഇടത് നേതാക്കളാണെന്നും ജെബി മേത്തര്‍ ആരോപിച്ചു. ജനകീയനായ രമേശ് ചെന്നിത്തല കേരളത്തിന്റെ ഭാവി പ്രതീക്ഷയാണെന്നും അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും ആരോപണം. പാലക്കാടുള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.

സിപിഐഎം മനഃപ്പൂര്‍വം ദുര്‍ബലരായ, അല്ലെങ്കില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശേഷിയുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ സഹായിക്കുകയാണ് എന്നാണ് ആരോപണം. പാലക്കാട് മണ്ഡലം സിപിഐഎം സ്വതന്ത്രന് കൈമാറിയതിന് പുറമേ എന്‍ഡിഎയില്‍ ബിജെപിക്ക് മെച്ചപ്പെട്ട വോട്ടുളള മണ്ഡലങ്ങള്‍ ഘടകകക്ഷിയ്ക്ക് വിട്ടുനല്‍കിയതാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്ത് കേസ്, ലാവലിന്‍ കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ മന്ദഗതിയിലാക്കിയത്, പൂരം കലക്കല്‍, ആര്‍എസ്എസ് നേതാവുമായുളള എഡിജിപിയുടെ കൂടിക്കാഴ്ച്ച തുടങ്ങിയവയ്ക്ക് അനുബന്ധമായാണ് കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണം.





Assembly elections, secret talks between CPI(M) and BJP in 21 assembly constituencies

Next TV

Related Stories
കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്

Mar 25, 2026 11:17 AM

കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്

കോൺഗ്രസ് വിട്ട എൻ എസ് നുസൂർ...

Read More >>
തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ: 560 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പോലീസ് നടപടി

Mar 25, 2026 10:13 AM

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ: 560 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പോലീസ് നടപടി

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ: 560 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പോലീസ്...

Read More >>
Top Stories










News Roundup