പൊന്നിനെ തൊടാൻ പറ്റില്ല...! ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 2760 രൂപ

പൊന്നിനെ  തൊടാൻ പറ്റില്ല...! ഇന്ന്  പവന് ഒറ്റയടിക്ക് കൂടിയത് 2760 രൂപ
Mar 25, 2026 10:33 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) കേരളത്തിൽ സ്വർണവില ഉയർന്നു . സ്വർണം ഗ്രാമിന് 345 രൂപ വർധിച്ച് 13445 രൂപയായി. 22 കാരറ്റ് സ്വർണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി. 18 കാരറ്റിന് ഗ്രാമിന് 280 രപൂ വർധിച്ച് 11050 രൂപ യായി. പവന് 88,400 രൂപ.

പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയ ഇറാൻ- യു.എസ് യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകള്‍ പുരോഗമിക്കുന്നു എന്ന് വാർത്തകൾക്കിടെ ആഗോള വിപണിയിൽ സ്വർണ വില മെച്ചപ്പെട്ടതാണ് ഇന്ത്യൻ വിപിണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതടെ സ്വർണ വിലയിൽ ഇടിവ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.

ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘർഷം രൂക്ഷമാവുകയം എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വർണം, അഞ്ചുദിവസത്തേക്ക് ഇറാൻ ഊർജ പ്ലാന്‍റുകൾക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.

Gold prices have risen in Kerala.

Next TV

Related Stories
അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

Mar 25, 2026 12:51 PM

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന്...

Read More >>
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

Mar 25, 2026 12:32 PM

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ...

Read More >>
കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു

Mar 25, 2026 12:27 PM

കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു

കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക...

Read More >>
Top Stories

News Roundup