---
title: "'രേണു സുധി ദുബായിൽ അറസ്റ്റിൽ, ഇനി പോകാനാവാത്ത വിധം കയറ്റിവിട്ടുവെന്ന്' വ്യാജപ്രചാരണം; സത്യാവസ്ഥയെന്ത് ?"
english_title: "'RenuSudhi arrested in Dubai, actress RenuSudhi responds to fake news'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349541/renusudhi-arrested-in-dubai-actress-renusudhi-responds-to-fake-news"
published_at: "2026-03-25T07:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c34865e1e9d_renu.jpg"
keywords: []
---

# 'രേണു സുധി ദുബായിൽ അറസ്റ്റിൽ, ഇനി പോകാനാവാത്ത വിധം കയറ്റിവിട്ടുവെന്ന്' വ്യാജപ്രചാരണം; സത്യാവസ്ഥയെന്ത് ?

> **Lead Summary:** ** **സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തകൾക്ക് മറുപടിയുമായി നടി രേണു സുധി രംഗത്തെത്തിയിരിക്കുന്നു. ദുബായിൽ അല്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു.

## Article Content

** **സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തകൾക്ക് മറുപടിയുമായി നടി രേണു സുധി രംഗത്തെത്തിയിരിക്കുന്നു. ദുബായിൽ അല്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു.

താൻ അറസ്റ്റിലായി എന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് രേണു വ്യക്തമാക്കി.താൻ ഇപ്പോഴും ദുബായിൽ തന്നെയാണെന്നും യാതൊരുവിധ നിയമപ്രശ്നങ്ങളും നേരിട്ടിട്ടില്ലെന്നും താരം അറിയിച്ചു.

> "ചില നാണംകെട്ട വ്ലോഗർമാർ ആണ് ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിൽ. എന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു. ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്. ആരും എന്നെ കയറ്റി വിട്ടിട്ടില്ല." രേണു സുധി പറയുന്നു.

അതേസമയം അതേസമയം ബിഗ് ബോസ് സീസൺ 7 ന് ശേഷം ഉദ്ഘാടനങ്ങളും മ്യൂസിക് ആൽബങ്ങളും മറ്റുമായി വലിയ തിരക്കിലാണ് രേണു സുധി. ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റ് ആരംഭിച്ചതിന് വലിയ രീതിയിലുള്ള വിമർശങ്ങൾ രേണു നേരിട്ടിരുന്നു.

മാസം 199 റോപായാണ് രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ തുക. ഇതുവരെ 1200 ഓളം പേർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. തന്റെ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റുകൾ സ്ക്രീൻഷോട്ട് എടുത്ത് പരസ്യമാക്കുന്നുവെന്ന് ആരോപിച്ച് രേണു സുധി രംഗത്തെത്തിയിരുന്നു. താൻ അതിയനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും രേണു പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349541/renusudhi-arrested-in-dubai-actress-renusudhi-responds-to-fake-news)