---
title: "'ആഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ നേടി, പക്ഷെ ഒരു സന്തോഷവും ലഭിക്കുന്നില്ല' - തുറന്നു പറഞ്ഞ് നടി ശ്രീവിദ്യ മുല്ലച്ചേരി"
english_title: "sreevidhya mullachery says she cannot be happy despite achieving everything"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349477/sreevidhya-mullachery-says-she-cannot-be-happy-despite-achieving-everything"
published_at: "2026-03-24T16:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c26e2ce146a_sreevidhya.jpg"
keywords: []
---

# 'ആഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ നേടി, പക്ഷെ ഒരു സന്തോഷവും ലഭിക്കുന്നില്ല' - തുറന്നു പറഞ്ഞ് നടി ശ്രീവിദ്യ മുല്ലച്ചേരി

> **Lead Summary:** ആഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ നേടിയിട്ടും തനിക്ക് ഒരു രീതിയിലുമുള്ള സന്തോഷവും ലഭിക്കുന്നില്ലെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. എല്ലാം നേടിയിട്ടും സന്തോഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് താരം പറയുന്നത്.

## Article Content

ആഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ നേടിയിട്ടും തനിക്ക് ഒരു രീതിയിലുമുള്ള സന്തോഷവും ലഭിക്കുന്നില്ലെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. എല്ലാം നേടിയിട്ടും സന്തോഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് താരം പറയുന്നത്.

'എനിക്കറിയാം ജീവിതം എല്ലായിപ്പോഴും പെര്‍ഫെക്ടല്ല. എന്നെ അറിയുന്ന എല്ലാവരും പറയും എന്റെ ക്യാരക്ടറില്‍ നിന്നും കുറച്ച് അഡാപ്റ്റ് ചെയ്യണം എന്ന്. ഞാന്‍ എപ്പോഴും സന്തോഷമായിട്ടിരിക്കും. ലോകം ഇടിഞ്ഞു വീണാലും എനിക്കൊരു കുഴപ്പവുമില്ല എന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവെ എന്നെക്കുറിച്ച് അങ്ങനൊരു അഭിപ്രായമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഭയങ്കര വലിയ സന്തോഷത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്'.

'കാരണം, ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷമാണ് സ്വന്തമായി വീട് നിര്‍മിക്കുക എന്നത്. ആ സ്വപ്നം പൂവണിഞ്ഞു നില്‍ക്കുകയാണ് ഞാന്‍. വര്‍ക്ക് ലൈഫില്‍ ഭയങ്കര ഹാപ്പിയാണ്. പുതിയൊരു ഷോയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നു. അതും ഭയങ്കരമായി ആഗ്രഹിച്ചൊരു ഷോയാണ്. എല്ലാം കൊണ്ടു സന്തോഷമായി പോകുന്നു. തിരക്കായിട്ട് പോകുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെയാണ് ഈ തിരക്ക് പോകുന്നത്'.

'പക്ഷെ ഇതൊന്നും ആസ്വദിക്കാനാകുന്നില്ല. മറ്റാര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നെനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണം. ഭയങ്കര ക്ഷീണം. ആഗ്രഹിച്ചതെല്ലാം ഉണ്ട്. പക്ഷെ ശരീരം ആണെങ്കിലും മനസ് ആണെങ്കിലും അതൊന്നും ഉള്‍ക്കൊള്ളുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കില്‍ ദയവ് ചെയ്ത് എനിക്കാരെങ്കിലും പറഞ്ഞു തരിക'- ശ്രീവിദ്യ പറയുന്നു.

ശ്രീവിദ്യയുടെ വിഡിയോയ്ക്ക് പ്രതികരണങ്ങളുമായി ധാരാളം പേരാണ് എത്തുന്നത്. നടി അശ്വതി ശ്രീകാന്തും ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രുനുമൊക്കെ കരമന്റുമായി എത്തിയിട്ടുണ്ട്.

[A post shared by Sreevidya Mullachery (@sreevidya__mullachery)](https://www.instagram.com/reel/DWEGUUuEzWR/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/349477/sreevidhya-mullachery-says-she-cannot-be-happy-despite-achieving-everything)