---
title: "ദൈവക്കോലത്തെ അപമാനിച്ചു: രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി; ക്ഷേത്രദർശനത്തിനും ഉത്തരവ്"
english_title: "Karnataka High Court orders Ranveer Singh to apologise; also orders him to visit temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349563/karnataka-high-court-orders-ranveer-singh-to-apologise-also-orders-him-to-visit-temple"
published_at: "2026-03-25T10:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c36b05136fc_also_orders_him_to_visit_temple.jpg"
keywords: []
---

# ദൈവക്കോലത്തെ അപമാനിച്ചു: രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി; ക്ഷേത്രദർശനത്തിനും ഉത്തരവ്

> **Lead Summary:** 'കാന്താര 2' സിനിമയുമായി ബന്ധപ്പെട്ട് ദൈവക്കോലത്തെ അപമാനിച്ചുവെന്ന കേസിൽ ബോളിവുഡ് താരം രൺവീർ സിംഗിന് കർണാടക ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സംഭവത്തിൽ താരം പരസ്യമായി മാപ്പ് പറയണമെന്നും മൈസൂരിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി ഉത്തരവിട്ടു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്കും സെലിബ്രിറ്റികൾക്കും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായോ അല്ലാതെയോ നടത്തിയ പരാമർശങ്ങൾ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി നടപടി.

## Article Content

'കാന്താര 2' സിനിമയുമായി ബന്ധപ്പെട്ട് ദൈവക്കോലത്തെ അപമാനിച്ചുവെന്ന കേസിൽ ബോളിവുഡ് താരം രൺവീർ സിംഗിന് കർണാടക ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സംഭവത്തിൽ താരം പരസ്യമായി മാപ്പ് പറയണമെന്നും മൈസൂരിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി ഉത്തരവിട്ടു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്കും സെലിബ്രിറ്റികൾക്കും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായോ അല്ലാതെയോ നടത്തിയ പരാമർശങ്ങൾ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി നടപടി.

തന്റെ പ്രവൃത്തികൾക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രൺവീർ സിംഗ് കർണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിർദ്ദേശങ്ങൾക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ആദ്യ ഭാഗത്തിന്റെ വ്യജയം രണ്ടാം ഭാഗത്തിലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349563/karnataka-high-court-orders-ranveer-singh-to-apologise-also-orders-him-to-visit-temple)