---
title: "അയർലൻഡിൽ മകൾക്കൊപ്പം കേക്ക് മുറിച്ച് ദിലീപ്; മീനാക്ഷിയുടെ 26-ാം പിറന്നാൾ ആഘോഷമാക്കി താരം"
english_title: "Dileep cuts cake with daughter in Ireland"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349464/dileep-cuts-cake-with-daughter-in-ireland"
published_at: "2026-03-24T15:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c25e0b69608_22.jpg"
keywords: []
---

# അയർലൻഡിൽ മകൾക്കൊപ്പം കേക്ക് മുറിച്ച് ദിലീപ്; മീനാക്ഷിയുടെ 26-ാം പിറന്നാൾ ആഘോഷമാക്കി താരം

> **Lead Summary:** **[ **മകൾ മീനാക്ഷിയുടെ ഇരുപത്തിയാറാം ജന്മദിനം വിദേശത്തു വെച്ച് ആഘോഷമാക്കിയിരിക്കുകയാണ് നടൻ ദിലീപ്. അയർലൻഡിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ മകൾക്കൊപ്പം കേക്ക് മുറിച്ചു സന്തോഷം പങ്കിടുന്ന ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

## Article Content

**[ **മകൾ മീനാക്ഷിയുടെ ഇരുപത്തിയാറാം ജന്മദിനം വിദേശത്തു വെച്ച് ആഘോഷമാക്കിയിരിക്കുകയാണ് നടൻ ദിലീപ്. അയർലൻഡിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ മകൾക്കൊപ്പം കേക്ക് മുറിച്ചു സന്തോഷം പങ്കിടുന്ന ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

സിനിമാ തിരക്കുകളിൽ നിന്ന് ദിലീപും, ജോലിയിൽ നിന്ന് മീനാക്ഷിയും അവധിയെടുത്താണ് ഈ യാത്ര നടത്തിയിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി നിലവിൽ ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കലാഭവൻ ഷാജോൺ ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും മീനൂട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് ദിലീപിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349464/dileep-cuts-cake-with-daughter-in-ireland)