കേരളം പൊള്ളുന്നു.....! പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്, 11 ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളം പൊള്ളുന്നു.....! പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്, 11 ജില്ലകളിൽ മഞ്ഞ അലർട്ട്
Mar 25, 2026 10:09 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്. ഇത് സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

  • പകൽ 10 മണി മുതൽ മൂന്നുമണിവരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
  • പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
  • യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
  • മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

The intense heat will continue in the state Yellow alert in 11 districts

Next TV

Related Stories
അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

Mar 25, 2026 12:51 PM

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന്...

Read More >>
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

Mar 25, 2026 12:32 PM

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ...

Read More >>
കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു

Mar 25, 2026 12:27 PM

കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു

കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക...

Read More >>
Top Stories










News Roundup