തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ: 560 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പോലീസ് നടപടി

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ: 560 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പോലീസ് നടപടി
Mar 25, 2026 10:13 AM | By Anusree vc

തിരുവനന്തപുരം: ( https://truevisionnews.com/) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ചതുമായി ബന്ധപ്പെട്ട വിവാദ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേരള പോലീസ് കർശന നടപടി തുടങ്ങി. വിവാദ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താക്കളെ നിശബ്ദരാക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഔദ്യോഗിക രേഖയിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നതിലെ ദുരൂഹത അന്വേഷിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാണിച്ചവർക്കെതിരെ നടപടിയെടുക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഈ വിഷയം ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന് തങ്ങൾ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് ടിഎംസി നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്നും, രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും നേതാക്കൾ പറയുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രധാന ആയുധമായി ഈ സർക്കുലർ വിവാദം ടിഎംസി ഉപയോഗിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതൃത്വം വിമർശിച്ചത്. ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചിട്ടും അത് തിരുത്തി മാപ്പ് പറയുന്നതിന് പകരം, പോലീസിനെ ഉപയോഗിച്ച് വിമർശിച്ചവർക്ക് നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നത് കേവലം സാങ്കേതിക പിഴവായി കാണാനാവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.




Police action against social media accounts

Next TV

Related Stories
അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

Mar 25, 2026 12:51 PM

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന്...

Read More >>
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

Mar 25, 2026 12:32 PM

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ...

Read More >>
കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു

Mar 25, 2026 12:27 PM

കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു

കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക...

Read More >>
Top Stories










News Roundup