പത്രികാ സമർപ്പണം അവസാന ഘട്ടത്തിലേക്ക്; മന്ത്രിമാരും പ്രമുഖ നേതാക്കളും ഇന്ന് പത്രിക നൽകും

പത്രികാ സമർപ്പണം അവസാന ഘട്ടത്തിലേക്ക്; മന്ത്രിമാരും പ്രമുഖ നേതാക്കളും ഇന്ന് പത്രിക നൽകും
Mar 21, 2026 07:26 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നൽകും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമർപ്പിക്കുക.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ തുടങ്ങിയവരും ഇന്ന് പത്രിക നൽകും. ധർമടം മണ്ഡലം സ്ഥാനാർത്ഥി പിണറായി വിജയൻ വ്യാഴാഴ്‌ച പത്രിക സമർപ്പിച്ചിരുന്നു. റോഡ് ഷോയും വാദ്യമേളങ്ങളുമായി ശക്തിപ്രകടനം നടത്തിയാണ് പലരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്.

മാർച്ച്‌ 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. മാർച്ച്‌ 24 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച്‌ 26 നാണ്. ഏപ്രിൽ 9 നാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് 4 നാണ് വോട്ടെണ്ണൽ.

Nomination submission enters final stage; ministers and prominent leaders to file nominations today

Next TV

Related Stories
റാന്നിയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; സിപിഐഎം നേതാവ് അലൻ മാത്യു ഒളിവിൽ

Mar 21, 2026 10:01 AM

റാന്നിയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; സിപിഐഎം നേതാവ് അലൻ മാത്യു ഒളിവിൽ

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; സിപിഐഎം നേതാവ് അലൻ മാത്യു...

Read More >>
കൊച്ചിയിൽ സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ അറസ്റ്റിൽ

Mar 21, 2026 09:34 AM

കൊച്ചിയിൽ സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ അറസ്റ്റിൽ

കൊച്ചിയിൽ സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ...

Read More >>
മെഡിക്കൽ കോളേജിലെ തീപിടുത്തം: ചികിത്സയിലിരുന്നവർ മരിച്ചു, ജീവൻ പോയത് അധികൃതരുടെ വീഴ്ച മൂലമെന്ന് ബന്ധുക്കൾ!

Mar 21, 2026 09:24 AM

മെഡിക്കൽ കോളേജിലെ തീപിടുത്തം: ചികിത്സയിലിരുന്നവർ മരിച്ചു, ജീവൻ പോയത് അധികൃതരുടെ വീഴ്ച മൂലമെന്ന് ബന്ധുക്കൾ!

മെഡിക്കൽ കോളേജിലെ തീപിടുത്തത്തെത്തുടർന്ന് ചികിത്സയിലിരുന്നവർ...

Read More >>
ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്  1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് മലയാളി ഡോക്ടർമാർ പിടിയിൽ

Mar 21, 2026 08:09 AM

ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് മലയാളി ഡോക്ടർമാർ പിടിയിൽ

ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; രണ്ട് മലയാളി ഡോക്ടർമാർ...

Read More >>
Top Stories

News Roundup

GCC News