'അന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ ബോധ്യമായില്ലേ?'; ആദിത്യ ധർ വെറുമൊരു ബിജെപി പ്രചാരകൻ; 'ധുരന്ധർ 2' രാഷ്ട്രീയ അജണ്ടയാണെന്ന് ധ്രുവ് റാഠി

'അന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ ബോധ്യമായില്ലേ?'; ആദിത്യ ധർ വെറുമൊരു ബിജെപി പ്രചാരകൻ; 'ധുരന്ധർ 2' രാഷ്ട്രീയ അജണ്ടയാണെന്ന് ധ്രുവ് റാഠി
Mar 21, 2026 09:48 AM | By Anusree vc

( https://moviemax.in/ )റൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ 'ധുരന്ധർ 2' തിയേറ്ററുകളിൽ വലിയ വിജയം തുടരുന്നതിനിടെ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി യൂട്യൂബർ ധ്രുവ് റാഠി. ബോക്സ് ഓഫീസിൽ ആദ്യ ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമ്പോഴാണ് ചിത്രത്തിലെ രാഷ്ട്രീയത്തെച്ചൊല്ലി ധ്രുവ് റാഠി രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം ഒരു 'പ്രൊപ്പഗണ്ട' ആണെന്നാണ് ധ്രുവ് റാഠിയുടെ പ്രധാന ആരോപണം. ആദ്യ ഭാഗത്തിൽ പ്രൊപ്പഗണ്ട വളരെ സൂക്ഷ്മമായാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ, രണ്ടാം ഭാഗത്തിൽ അത് വളരെ പ്രകടമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആദ്യ ഭാഗത്തിന്റെ വലിയ വിജയം നൽകിയ അമിത ആത്മവിശ്വാസം കാരണം സംവിധായകൻ രാഷ്ട്രീയ അജണ്ടകൾ തുറന്നു കാട്ടിയിരിക്കുകയാണെന്നും ധ്രുവ് റാഠി തന്റെ പ്രതികരണത്തിൽ വ്യക്തമാക്കി.

"ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകന്‍ എന്നാണ് മൂന്ന് മാസം മുന്‍പ് ഞാന്‍ വിളിച്ചത്. ഇപ്പോള്‍ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തില്‍ പ്രൊപ്പഗാണ്ട അതിസൂക്ഷ്മം ആയിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതല്‍ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെല്‍ മേഡ് പ്രൊപ്പഗാണ്ട കൂടുതല്‍ അപകടകരമാണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇത്തവണ അത് വെല്‍ മേഡ് പോലും അല്ല." ധ്രുവ് റാഠി എക്‌സിൽ കുറിച്ചു.

ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.

Content Highlight: Dhruv Rathi says 'Dhurandhar 2' is a political agenda

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News