'ഇതൊരു ഗതികേടാണ്'; സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ സിനിമകളുടെ എണ്ണം പറയേണ്ടി വരുന്നതിനെതിരെ സ്നേഹ

'ഇതൊരു ഗതികേടാണ്'; സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ സിനിമകളുടെ എണ്ണം പറയേണ്ടി വരുന്നതിനെതിരെ സ്നേഹ
Mar 20, 2026 03:58 PM | By Anusree vc

(https://moviemax.in/ ) കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കവേ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ് ട്വന്റി 20യുടെ സ്ഥാനാർത്ഥി പട്ടിക. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികളെ അണിനിരത്തിക്കൊണ്ടുള്ള ട്വന്റി 20യുടെ നീക്കം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മി പ്രിയയ്ക്കും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഈ വിഷയത്തിൽ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി സ്നേഹ ശ്രീകുമാർ.

മുന്നണികളെല്ലാം പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ളപ്പോഴാണ് സിനിമാ-സീരിയൽ രംഗത്തെ താരങ്ങളുടെ സ്ഥാനാർത്ഥിത്വം ചർച്ചയായത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പ്രമുഖ താരങ്ങൾക്ക് പിന്മാറേണ്ടി വന്ന സാഹചര്യം രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. സെലിബ്രിറ്റികളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുമുള്ള സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് പരിചയം കൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥിയായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതിൽ ആശങ്കയുണ്ടെന്ന് സ്നേഹ പറയുന്നു. സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിന് ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേയെന്നും അവർ ചോദിക്കുന്നു.

സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ

ജനിച്ചപ്പോൾ മുതൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആയതു കൊണ്ട് തന്നെ, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ സീറ്റ്‌ 20/20ക്കു കൊടുത്തത്?ഉറപ്പായും തൃപ്പൂണിത്തുറയിൽ ബി ജെ പി യുടെ നല്ല പ്രവർത്തകർ ഇല്ലാത്തതുകൊണ്ടല്ല, വര്ഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ളവർ ധാരാളം നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനു? അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് പരിചയംകൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്.

പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥി യായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതിൽ ആശങ്കയുണ്ട്.. ഒരു സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ ഇത്രവർഷമായി പൊതുരംഗത്തു നിൽക്കുന്ന, പ്രവർത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ൽ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്..സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്. ഒരു സാധാരണ വോട്ടർ എന്ന രീതിയിൽ ഉള്ള അഭിപ്രായം ആണിത്.. കലാരംഗവും പൊതുപ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാർഥികളോട് ബഹുമാനം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു.



Content Highlight: Sneha opposes having to mention the number of films to introduce the candidate

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News