---
title: "ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ്  അന്തരിച്ചു"
english_title: "Hollywood legend Chuck Norris passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348858/hollywood-legend-chuck-norris-passes-away"
published_at: "2026-03-21T08:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be089b545c7_death.jpg"
keywords: []
---

# ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ്  അന്തരിച്ചു

> **Lead Summary:** ** **ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് അന്തരിച്ചു. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ, ടെക്‌സാസ് റേഞ്ചർ എന്ന ടിവി സീരീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഇന്റർനെറ്റ് ലോകത്തും അദ്ദേഹം ശ്രദ്ധേയനാണ്. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.

## Article Content

** **ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് അന്തരിച്ചു. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ, ടെക്‌സാസ് റേഞ്ചർ എന്ന ടിവി സീരീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഇന്റർനെറ്റ് ലോകത്തും അദ്ദേഹം ശ്രദ്ധേയനാണ്. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.

1940 മാർച്ച് 10-നാണ് ചക് നോറിസ് ജനിച്ചത്. കാർലോസ് റേ നോറിസ് എന്നായിരുന്നു യഥാർത്ഥ പേര്. വ്യോമസേനയിലായിരിക്കെ കാർലോസ് എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടായതിനാൽ സുഹൃത്തുക്കൾ നൽകിയ പേരാണ് ചക്ക്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1958-ൽ അമേരിക്കൻ എയർ ഫോഴ്‌സിൽ ചേർന്നു. കൊറിയയിലേക്ക് ദൗത്യത്തിന് നിയോഗിക്കപ്പെട്ട കാലത്താണ് അദ്ദേഹം ആയോധനകലകളിൽ പരിശീലനം നേടുന്നത്.

സിനിമാ-ടെലിവിഷൻ താരമാകുന്നതിന് മുമ്പ് ആയോധനകലാ മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു ചക് നോറിസ്. ആറ് തവണയാണ് അദ്ദേഹം ലോക പ്രഫഷണൽ മിഡിൽവെയിറ്റ് കരാട്ടെ ചാമ്പ്യനായത്. മരണാനന്തര കാര്യങ്ങളെല്ലാം തീർത്തും സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ കുടുംബം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348858/hollywood-legend-chuck-norris-passes-away)