'ബസൂക്ക വലിയ നഷ്ടം, കളങ്കാവൽ വാഗ്ദാനവും ലംഘിക്കപ്പെട്ടു'; ട്രൂത്ത് ഗ്ലോബലിനെതിരെ അമേരിക്കൻ വിതരണക്കാർ

'ബസൂക്ക വലിയ നഷ്ടം, കളങ്കാവൽ വാഗ്ദാനവും ലംഘിക്കപ്പെട്ടു'; ട്രൂത്ത് ഗ്ലോബലിനെതിരെ അമേരിക്കൻ വിതരണക്കാർ
Mar 20, 2026 03:01 PM | By Anusree vc

(https://moviemax.in/ ) മലയാള സിനിമകളുടെ വിദേശ വിതരണ രംഗത്തെ പ്രമുഖരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നോർത്ത് അമേരിക്കൻ വിതരണക്കാരായ അച്ചായൻസ് ഫിലിം ഹൗസ് രംഗത്ത്. മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതായാണ് ആരോപണം. വിഷയത്തിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ നിയമനടപടികൾ ആരംഭിക്കുമെന്ന് അച്ചായൻസ് ഫിലിം ഹൗസ് വ്യക്തമാക്കി.

മിനിമം ​ഗ്യാരന്‍റി പ്രകാരം വലിയ തുകയ്ക്കാണ് ട്രൂത്ത് ​ഗ്ലോബല്‍ ഫിലിംസില്‍ നിന്നും ബസൂക്കയുടെ നോര്‍ത്ത് അമേരിക്കന്‍ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ഞങ്ങള്‍ വാങ്ങിയത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനം മോശമാവുന്നപക്ഷം തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ കളങ്കാവലിന്‍റെ വിതരണാവകാശത്തിന്‍റെ ഡീലില്‍ നഷ്ടം നികത്താമെന്ന് കരാറില്‍ ഉറപ്പ് നല്‍കിയിരുന്നു.

നിര്‍ഭാ​ഗ്യവശാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഞങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സമ്മാനിച്ചത്. ഇക്കാര്യം ഞങ്ങള്‍ അറിയിച്ചപ്പോള്‍ കളങ്കാവലിന്‍റെ റൈറ്റ്സ് വരുമ്പോള്‍ നഷ്ടം പരിഹരിക്കാമെന്നും അവര്‍ ഉറപ്പ് നല്‍കി. എന്നാല്‍ കളങ്കാവല്‍ റിലീസ് ആയ സമയത്ത് ചിത്രത്തിന്‍റെ റൈറ്റ്സ് തങ്ങള്‍ക്ക് അല്ലെന്നാണ് ട്രൂത്ത് ​ഗ്ലോബല്‍ അറിയിച്ചത്. വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിലൂടെ നഷ്ടം പരിഹരിക്കാമെന്നും പറഞ്ഞു. ഒരു വര്‍ഷത്തിനിപ്പുറവും ആ വാ​ഗ്ദാനം പാലിക്കപ്പെട്ടില്ല.

മാത്രമല്ല ഞങ്ങളുടെ കോളുകള്‍ക്കോ മെസേജുകള്‍ക്കോ പ്രതികരണവും ഇല്ല. താന്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണെന്നും നല്‍കിയ പണം മമ്മൂട്ടി ഇതിനകം കൈപ്പറ്റി എന്നുമാണ് ട്രൂത്ത് ​ഗ്ലോബല്‍ ഫിലിംസിന്‍റെ സമദ് ട്രൂത്ത് ഞങ്ങളോട് നേരത്തേ പറഞ്ഞിരുന്നത്. നഷ്ടം സംഭവിച്ചാല്‍ പരസ്പരമുള്ള കൊടുക്കല്‍വാങ്ങലുകളിലൂടെ പരിഹരിക്കുന്നതാണ് സിനിമാ മേഖലയിലെ നടപ്പുരീതി. അതൊന്നും ഇവിടെ ഉണ്ടായില്ല.

അതിനാല്‍ ട്രൂത്ത് ​ഗ്ലോബല്‍ ഫിലിംസുമായി ഇനിയൊരു കരാറില്‍ ഏര്‍പ്പെടാനുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കാര്യങ്ങളുടെ സുതാര്യതയ്ക്കും ഇന്‍ഡസ്ട്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കാനും വേണ്ടിയാണ് ഈ പ്രസ്താവന.

ട്രൂത്ത് ​ഗ്ലോബല്‍ ഫിലിംസിനെതിരെ തങ്ങള്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വിദേശത്തുള്ള പാര്‍ട്നേഴ്സ് കൂടി എത്തിയതിന് ശേഷം വിഷയത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജോ അറിയിച്ചു.

Content Highlight: American distributors against Truth Global

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News