---
title: "'എന്താ മോനെ ജയിച്ച് വാ'; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് മോഹൻലാലിന്റെ ആശംസ"
english_title: "Mohanlal wishes Ramesh Pisharody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348789/mohanlal-wishes-ramesh-pisharody"
published_at: "2026-03-20T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd179f13a33_Mohanlal_wishes_Ramesh_Pisharody.jpg"
keywords: []
---

# 'എന്താ മോനെ ജയിച്ച് വാ'; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് മോഹൻലാലിന്റെ ആശംസ

> **Lead Summary:** > പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ഇരുവരും കൈകൊടുക്കുന്ന ചിത്രം പിഷാരടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. "എന്താ മോനെ ജയിച്ച് വാ" എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

## Article Content

> പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ഇരുവരും കൈകൊടുക്കുന്ന ചിത്രം പിഷാരടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. "എന്താ മോനെ ജയിച്ച് വാ" എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

സിനിമയ്ക്കപ്പുറം അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന ഇരുവരുടെയും ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് നൽകിയിരിക്കുകയാണ്. സിനിമാ മേഖലയിലെ തന്റെ സൗഹൃദവലയം തിരഞ്ഞെടുപ്പിൽ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പിഷാരടി.

നേരത്തെ തന്നെ നടൻ മമ്മൂട്ടി തനിക്ക് ആശംസകൾ അറിയിച്ചതായും ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ എത്താമെന്ന് മമ്മൂട്ടി പറഞ്ഞ‍തായി പിഷാരടി അറിയിച്ചിരുന്നു. അതേസമയം നടൻ ആസിഫ് അലിയും പിഷാരടിക്ക് പന്തുണ അറിയിച്ചിട്ടുണ്ട്. പ്രചരണത്തിന് വിളിച്ചാൽ പോകുമെന്ന് ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിഷാരടിയുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും അ‌ർഹതയുള്ള സ്ഥാനാ‍‍‌ർത്ഥിയാണെന്നും ആസിഫ് പറഞ്ഞു.

അതേസമയം പാലക്കാട് ഇത്തവണ ബി.ജെ.പി ആക്കൗണ്ട് തുറക്കാൻ കണ്ണ് വെച്ചിരിക്കുന്ന ഒരു മ‌ണ്ഡലം കൂടിയാണ്. അത്കൊണ്ടുതന്നെ മത്സരം അൽപ്പം കടുപ്പമേറും. താരങ്ങളെ പ്രചരണ തന്ത്രമാക്കി ജനശ്രദ്ധ നേടുന്നതോടൊപ്പം തന്നെ രാഷ്ട്രീയപരമായും ആവേശം ഉണ്ടാക്കാൻ കഴിയും. കൂടാതെ സ്ഥാനാർത്ഥി പട്ടികയിൽ താരങ്ങളെ പരി​ഗ​ണിക്കുന്നത് വോട്ടർമാരിൽ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്.

അണികളിലും ഒരേ പോലെ ആവേശം കൊണ്ടുവരാൻ കഴിയുന്നതോടെ പാലക്കാട്ടെ പ്രചരണം ഇത്തവണ കൊഴുക്കുമെന്ന് വേണം പറയാൻ. ഇത്തവണ പാലക്കാട് വിജയിക്കുമെന്ന് ഉറിപ്പിച്ച് ബി.ജെ.പിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വോട്ട് കൂടിയെന്നും ഇത്തവണ മണ്ഡലം പിടിക്കുമെന്ന് എൽഡിഎഫും വ്യക്തമാക്കിയതോ‍ടെ പാലക്കാട്ട് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348789/mohanlal-wishes-ramesh-pisharody)