കൊച്ചിയിൽ സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ അറസ്റ്റിൽ

കൊച്ചിയിൽ സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ അറസ്റ്റിൽ
Mar 21, 2026 09:34 AM | By Anusree vc

എറണാകുളം: (https://truevisionnews.com/) സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പോലീസ് പിടിയിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് കലൂർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു സ്ഥാപനത്തിൽ എത്തിയപ്പോഴായിരുന്നു നടിക്കുനേരെ അതിക്രമമുണ്ടായത്. പ്രതി നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പിന്നീട് കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിപിൻ റോയി പിടിയിലായത്.

ഇയാളെ പിടികൂടാനായി അപ്പോള്‍ തന്നെ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിപിന്‍ റോയ് കതൃക്കടവിലെ വീട്ടില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് അവിടെ എത്തിയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

എംബിഎ ബിരുദധാരിയായ വിപിന്‍ റോയ് കാക്കനാട്ടുള്ള ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന പരാതിയും യുവാവിനെതിരെ നടി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലടക്കം നിരന്തരം ഇയാള്‍ മെസേജ് അയക്കാറുണ്ടായിരുന്നു എന്നും ഇത്രയും നാള്‍ റിപ്ലെ നല്‍കാതെ ഒഴിവാക്കി വിടുകയായിരുന്നു താനെന്നുമാണ് നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Attempt to molest film actress in Kochi; IT manager arrested for stalking and harassing her

Next TV

Related Stories
'എൽഡിഎഫിന് മൂന്നാം ഊഴം ഉണ്ടാകില്ല, സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു' - കെ സുധാകരൻ

Mar 21, 2026 11:39 AM

'എൽഡിഎഫിന് മൂന്നാം ഊഴം ഉണ്ടാകില്ല, സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു' - കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ , യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ...

Read More >>
ഹാൻസ് കൈവശം വച്ചതിന് എക്‌സൈസ് പിഴയിട്ടു; കലിപ്പ് തീർക്കാൻ കണ്ടക്‌ടറെ തല്ലിച്ചതച്ച് യാത്രക്കാരൻ, പരാതിയിൽ കേസെടുത്ത് പൊലീസ്

Mar 21, 2026 11:38 AM

ഹാൻസ് കൈവശം വച്ചതിന് എക്‌സൈസ് പിഴയിട്ടു; കലിപ്പ് തീർക്കാൻ കണ്ടക്‌ടറെ തല്ലിച്ചതച്ച് യാത്രക്കാരൻ, പരാതിയിൽ കേസെടുത്ത് പൊലീസ്

ഹാൻസ് കൈവശം വച്ചതിന് എക്‌സൈസ് പിഴയിട്ടു, കലിപ്പ് തീർക്കാൻ കണ്ടക്‌ടറെ തല്ലിച്ചതച്ച് യാത്രക്കാരൻ, പരാതിയിൽ കേസെടുത്ത്...

Read More >>
കേരളം നടുങ്ങിയ അരുംകൊല, ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം

Mar 21, 2026 11:22 AM

കേരളം നടുങ്ങിയ അരുംകൊല, ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം

കേരളം നടുങ്ങിയ അരുംകൊല, ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്...

Read More >>
Top Stories

News Roundup

GCC News