'കഞ്ചാവ് കേസിൽപ്പെട്ട സംവിധായകനുമായി സിനിമ ചെയ്യുമ്പോൾ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് തോന്നില്ലേ?'; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി

'കഞ്ചാവ് കേസിൽപ്പെട്ട സംവിധായകനുമായി സിനിമ ചെയ്യുമ്പോൾ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന്  തോന്നില്ലേ?'; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി
Mar 21, 2026 11:18 AM | By Anusree vc

( https://moviemax.in/ ) മമ്മൂട്ടി-ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിൽ പ്രഖ്യാപിക്കപ്പെട്ട 'മട്ടാഞ്ചേരി മാഫിയ' എന്ന ചിത്രത്തെച്ചൊല്ലി പുതിയ വിവാദം. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മെഗാസ്റ്റാർ മമ്മൂട്ടിക്കും സംവിധായകൻ ഖാലിദ് റഹ്മാനുമെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തി. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

"ഒരു പൊതുപ്രവർത്തകൻ കുറച്ചുനേരം കൂടെനിന്നപ്പോൾ, ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് ചോദിച്ച മമ്മൂട്ടിക്ക്, ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സിനിമ ചെയ്യുമ്പോൾ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ?" എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. ഖാലിദ് റഹ്മാൻ മുൻപ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം.

മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നെസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് റെക്സ് വിജയൻ സംഗീതവും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന ഈ വിവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

"ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ "ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ"എന്ന് തോന്നിയ മമ്മുക്കക്ക്.. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?...എനിക്കറിയില്ല..ഏതാണ് ശരി എന്നും എനിക്കറിയില്ല." ഹരീഷ് പേരടി കുറിച്ചു.

അതേസമയം ഉണ്ടക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ചിത്രമാണിത്. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും , അനുരാഗ കരിക്കിൻ വെള്ളവും ഏറെ ശ്രദ്ധേയ ചിത്രമായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ , ഷറഫു -സുഹാസ് , തശ്രീഖ് അബ്ദുൽ സലാം, ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മ്യൂസിക് റെക്സ് വിജയൻ, ബി ജി എം സുഷിൻ ശ്യാം.

Content Highlight: Hareesh Peradi lashes out at Mammootty

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News