'ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ, പരാതി നൽകി കെഎസ്‌യു

'ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ, പരാതി നൽകി  കെഎസ്‌യു
Mar 20, 2026 01:38 PM | By VIPIN P V

തൃശൂർ:( www.truevisionnews.com )  ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന് പരാതി. 48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വർഗീയത പറയുന്നു എന്നാണ് പരാതി.

കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് ബി. ഗോപാലകൃഷ്ണനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്.

"ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും ആണ് ഗുരുവായൂരിൽ എംഎൽഎ ആക്കുന്നത്. 48 % ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീം സ്ഥാനാർഥികളെ മാത്രമാണ്. ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് ഇരു മുന്നണികളുടെയും നടപടി," ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നു. ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു.

NDA candidate B Gopalakrishnan makes controversial remarks KSU files complaint

Next TV

Related Stories
കേരളത്തിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു

Mar 20, 2026 04:12 PM

കേരളത്തിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു

അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു...

Read More >>
ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? അറിയാം സുവർണ കേരളം SK 45 ലോട്ടറി ഫലം

Mar 20, 2026 04:01 PM

ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? അറിയാം സുവർണ കേരളം SK 45 ലോട്ടറി ഫലം

സുവർണ കേരളം SK 45 ലോട്ടറി നറുക്കെടുപ്പ് ഫലം...

Read More >>
വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

Mar 20, 2026 02:26 PM

വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ...

Read More >>
ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നു

Mar 20, 2026 02:14 PM

ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നു

ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍; ബിജെപി...

Read More >>
Top Stories

News Roundup