---
title: "'38 വർഷമായി എന്റെ മകൻ ആ വേദന സഹിക്കുന്നു; ഒരു ഡോക്ടറുടെ കൈപ്പിഴ ജീവിതം തകർത്തു'; വെളിപ്പെടുത്തലുമായി ഓമന ഔസേപ്പ്"
english_title: "Omana Ousef reveals that a doctor's mistake ruined her life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348743/omana-ousef-reveals-that-a-doctors-mistake-ruined-her-life"
published_at: "2026-03-20T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcead781aae_Omana_Ousef_reveals_that_a_doctors_mistake_ruined_her_life.jpg"
keywords: []
---

# '38 വർഷമായി എന്റെ മകൻ ആ വേദന സഹിക്കുന്നു; ഒരു ഡോക്ടറുടെ കൈപ്പിഴ ജീവിതം തകർത്തു'; വെളിപ്പെടുത്തലുമായി ഓമന ഔസേപ്പ്

> **Lead Summary:** മലയാള സിനിമ-സീരിയൽ രംഗത്തെ സുപരിചിത മുഖമായ ഓമന ഔസേപ്പ് തന്റെ ജീവിതത്തിലെ വലിയൊരു നോവ് പങ്കുവെക്കുന്നു. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ താരം ഇപ്പോൾ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. എന്നാൽ ക്യാമറയ്ക്ക് മുന്നിലെ ചിരിക്കപ്പുറം, 48 വയസ്സുള്ള മകന്റെ തകർന്ന ജീവിതമാണ് ഈ നടിയുടെ ഉള്ളിലെ തീരാത്ത സങ്കടം.

## Article Content

മലയാള സിനിമ-സീരിയൽ രംഗത്തെ സുപരിചിത മുഖമായ ഓമന ഔസേപ്പ് തന്റെ ജീവിതത്തിലെ വലിയൊരു നോവ് പങ്കുവെക്കുന്നു. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ താരം ഇപ്പോൾ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. എന്നാൽ ക്യാമറയ്ക്ക് മുന്നിലെ ചിരിക്കപ്പുറം, 48 വയസ്സുള്ള മകന്റെ തകർന്ന ജീവിതമാണ് ഈ നടിയുടെ ഉള്ളിലെ തീരാത്ത സങ്കടം.

പ്രശസ്തനായ ഒരു ഡോക്ടറുടെ ചികിത്സാ പിഴവാണ് തന്റെ മകന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ഓമന ഔസേപ്പ് വെളിപ്പെടുത്തുന്നു.സാധാരണ പനിയും കാലിന് ചെറിയ നീരും വന്നപ്പോഴാണ് മകനെ ഡോക്ടറുടെ അടുത്തെത്തിച്ചത്.

മോന്‍റെ കാര്യത്തില്‍ എനിക്ക് ഭയങ്കര വിഷമമാണ്. 10 വയസുള്ളപ്പോഴാണ് അവന് അസുഖം തുടങ്ങുന്നത്. അതൊരു പ്രശസ്തനായ ഡോക്ടര്‍ക്ക് പറ്റിയ കൈപിഴയാണ്. ആ കാലഘട്ടത്തില്‍ ഒന്നും ചെയ്യാന് പറ്റില്ലല്ലോ. ഈ ഒരു കാര്യവും പറഞ്ഞ് കേസിന് പോയിട്ടും കാര്യമില്ല. സര്‍ക്കാരിന്‍റെ കയ്യില്‍ നിന്നും ഒന്നും കിട്ടില്ല. കേസിന് നടക്കാന്‍ ആള് വേണം പൈസ വേണം. അന്ന നമുക്ക് ആളുമില്ല പൈസയുമില്ല.

ആശുപത്രിയിലുള്ളവരൊക്കെ പറഞ്ഞു കേസ് കൊടുക്കാന്‍. അയാള് എന്താ ഈ മൂന്നര വർഷം കുട്ടിയെ ചെയ്തത് എന്ന്. ഞാന്‍ പറഞ്ഞു കേസൊക്കെ തമ്പുരാന്‍ നടത്തട്ടെ. എനിക്ക് കേസിന് പോകാന്‍ പറ്റില്ല. ഓരോരുത്തർ പറയുന്നിടത്തൊക്കെ മോനെ ഞാന്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. കാണിച്ചു.

എന്തായാലും ഇപ്പോഴവന് 48 വയസ് കഴിഞ്ഞു. ഈ 38 വര്‍ഷവും എന്‍റെ മകന്‍ വേദനയിലാണ്. അതൊക്കെ ആലോചിക്കുമ്പോള്‍ എല്ലാവരോടും ഹാപ്പി ആയി സംസാരിക്കാന്‍ എനിക്ക് കഴിയാറില്ല. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കും. പക്ഷേ ഓരോരുത്തരുടെ ദുഃഖമല്ലേ. മോന് എത്ര വേദനയും വയ്യായ്കയും ഉണ്ടെങ്കിലും നോ പറയില്ല.

ഒരു ദിവസം അവന്‍ പറഞ്ഞു മമ്മി എനിക്ക് പുറത്തൊരു വേദനയെന്ന്. പിന്നെ നോക്കാം എന്ന് പറഞ്ഞു. പക്ഷേ രാത്രി ആയപ്പോള്‍ വേദന അസഹനീയമായി. അങ്ങനെ ആശുപത്രിയില്‍ എത്തി എംആര്‍എ എടുക്കാന്‍ പറഞ്ഞു. നട്ടെല്ലിന്‍റെ മുകളിലത്തെ എല്ല് ബ്രേക്കായതാണ്. ഇപ്പോഴും അതങ്ങനെ തന്നെയുണ്ട്. കൗമുദി മൂവീസിനോട് ആയിരുന്നു ഓമനയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/348743/omana-ousef-reveals-that-a-doctors-mistake-ruined-her-life)